കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിന് പദ്ധതികളുമായി റെയിൽവെ.

പ്രതിവർഷം ശരാശരി 1.6 കോടി യാത്രക്കാർ വന്നു പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷനു വേണ്ടിയുളള പുനർവികസന പദ്ധതി ദക്ഷിണറെയിൽവെ നടപ്പാക്കുകയാണ്. ജനുവരി പകുതിയോടെ പുനർവികസന പദ്ധതികൾ തുടങ്ങും.

പുനർവികസന പദ്ധതി 39 മാസത്തിനുള്ളിൽ പൂർത്തിയാകും.

ദിവസേന ഷെഡ്യൂൾ ചെയ്ത ട്രെയിനുകളുടെ എണ്ണം അനുസരിച്ച് കേരളത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണിത്.

361.18 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനീയറിങ്ങും (RITES) ബെംഗളൂരു ആസ്ഥാനമായ സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

പ്രോജക്ട് മാനേജ്‌മെന്റ് സർവീസ് (PMS- പുനർവികസന പദ്ധതി നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം) കരാർ 7.94 കോടി രൂപയ്ക്ക് ന്യൂഡൽഹി ആസ്ഥാനമായുള്ള LEA അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുണ്ട്.

പുനർവികസന പദ്ധതിയിൽ നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ തെക്കുവശത്തും വടക്കുഭാഗത്തും ടെർമിനലുകൾ നിർമിക്കും.

22655 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 3 നിലകളുള്ള നവീകരിച്ച സതേൺ ടെർമിനലിൽ ബുക്കിംഗ് കൗണ്ടറുകൾ, വെയ്റ്റിംഗ് റൂം, പാസഞ്ചർ ഇൻഫർമേഷൻ സെന്റർ, ഹെൽപ്പ് അസിസ്റ്റൻസ് ബൂത്തുകൾ, ബാഗേജ് സ്കാനിംഗ്, ജിആർപി, ആർപിഎഫ് എന്നിവയുടെ ഔട്ട്‌പോസ്റ്റുകൾ തുടങ്ങിയവയുണ്ടാകും.

തെക്കുവശത്തുളള ഓഫീസുകൾ 3 ഘട്ടങ്ങളിലായി പൊളിക്കും.

  • യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 120 മീറ്റർ നീളത്തിൽ ഒരു ആകാശപ്പാത തെക്കു-വടക്ക് ടെർമിനലുകളെ ബന്ധിച്ചിപ്പ് ഉണ്ടായിരിക്കും.
  • യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളുടെ കാഴ്ച ലഭിക്കുന്ന തരത്തിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
  • 4 എസ്കലേറ്ററുകളും 6 ലിഫ്റ്റുകളും നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളെ ആകാശപ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 10 എസ്‌കലേറ്ററുകൾ ഉണ്ടാകും.
  • 4 എസ്കലേറ്റർ തെക്കുഭാഗത്തുള്ള ടെർമിനലിൽ നിന്നു ഫ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കും.
  • 8 ലിഫ്റ്റ് പ്ലാറ്റ്ഫോമുകളിലാണ്.
  • ഇതിൽ തെക്ക് വശത്തെ ടെർമിനലിൽ 6 ലിഫ്റ്റും വടക്ക് ഭാഗത്ത് 2 ലിഫ്റ്റുകളും ഉണ്ടായിരിക്കും.

സ്റ്റേഷൻ കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത് ഒരു റീട്ടെയിൽ കിയോസ്‌ക്, യാത്രക്കാർക്കുള്ള എൻട്രി-എക്‌സിറ്റ് ലോബി, ടിക്കറ്റ് കൗണ്ടർ, ബുക്കിംഗ് ഓഫീസ് എന്നിവ ഉണ്ടായിരിക്കും.

യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ സഞ്ചരിക്കുന്നതിന്, മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മിക്കും.

292 കാറുകൾക്കും 160 ഇരുചക്ര വാഹനങ്ങൾക്കുമായി ഇവി ചാർജിങ് സൗകര്യമുള്ള പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. പ്രത്യേക ബസ് ബേ നിർമിക്കാനും പദ്ധതിയുണ്ട്.

In order to elevate Kollam Junction Station to the status of a world-class station, Southern Railway has taken on the project of reconstruction. In terms of daily scheduled train handling, it is Kerala’s second busiest railway station. Every year, it receives an average of 1.6 crore passengers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version