ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ പുതിയൊരു കാർ വാങ്ങുകയെന്നത് പലപ്പോഴും പലർക്കും സാധിക്കാറില്ല. ഒരു സെക്കന്റ്ഹാൻഡ് കാർ സ്വന്തമാക്കുകയെന്നത് എന്നത് ഇന്നത്തെ കാലത്ത് വളരെ ഈസിയാണ്.
Cars24 ഉൾപ്പെടെയുളള നിരവധി പ്ലാറ്റ്ഫോമുകൾ ഇതിനായി നിങ്ങളെ സഹായിക്കും. യൂസ്ഡ് കാർ വാങ്ങുന്നതിന് ഭീമമായ ചിലവ് വേണ്ടെന്നതും കാത്തിരിപ്പ് കാലയളവ് കുറവാണെന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. എന്നാൽ സെക്കന്റ്ഹാൻഡ് കാർ വാങ്ങുമ്പോൾ കുറെധികം നടപടിക്രമങ്ങളുണ്ട്.
കാറിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും നിങ്ങളുടെ പേരിലേക്ക് മാറ്റുന്നതിനും പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനും ചില നിയമപരമായ ചില നടപടിക്രമങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്:
കാർ വാങ്ങുമ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC). ഇതിൽ ഉടമയുടെ പേര്, കാറിന്റെ മോഡൽ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയിരിക്കും.
ഇവ ഓരോന്നും വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ പ്ലേറ്റിലെ നമ്പറുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇത് കാറിൽ ഡ്രൈവറുടെ സൈഡിൽ എഞ്ചിൻ ഹുഡിന് താഴെയോ ഫ്രണ്ട് ഫെൻഡറിന് അടുത്തോ സ്ഥിതിചെയ്യാം.
വാഹനം വാങ്ങിയതിന്റെ ഇൻവോയ്സ്:
കാർ വാങ്ങിയ ഡീലർഷിപ്പിൽ നിന്ന് കാർ വാങ്ങുന്നയാൾക്ക് ലഭിക്കുന്ന ഇൻവോയ്സ് സ്ഥിരീകരിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. എക്സ് ഷോറൂം വിലയും വാങ്ങിയ തീയതിയും ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഇതിൽ നൽകിയിരിക്കും. നിങ്ങൾ ഒരു വ്യക്തിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ, ഒരു വിൽപ്പന രസീത് വാങ്ങി വയ്ക്കുക.
NOC അല്ലെങ്കിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ്:
ഭൂരിഭാഗം ഉപഭോക്താക്കളും അവരുടെ വാഹനങ്ങൾ ഫിനാൻസിലൂടെയാകും വാങ്ങുക. അതിനാൽ വില്ക്കുമ്പോൾ NOC അല്ലെങ്കിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വരും. ഈ സാഹചര്യത്തിൽ, വാഹനത്തിന് കുടിശ്ശികയുള്ള വായ്പകളൊന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്ന് വാങ്ങണം.
സർവീസുമായി ബന്ധപ്പെട്ട പേപ്പറുകൾ:
കാറിന്റെ സർവീസ് റെക്കോർഡ് എപ്പോഴും നോക്കുക. ചിലപ്പോൾ ഇത് “ബ്ലൂ ബുക്ക്” എന്നറിയപ്പെടുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ഓപ്പറേഷൻ ഷെഡ്യൂളുകളും പരിശോധിക്കാൻ ഇത് ഉപയോഗിക്കുന്നു.
ഇൻഷുറൻസ്:
നിയമം അനുസരിച്ച്, എല്ലാ വാഹനങ്ങളും ഇൻഷുറൻസ് പരിരക്ഷയുള്ളതായിരിക്കണം. വാഹനം കാര്യമായ അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇത് വെളിപ്പെടുത്തുന്നു. കാറിന്റെ ഇൻഷുറൻസ് നിലവിൽ ഉളളതാണെന്ന് ഉറപ്പുവരുത്തി കൈമാറ്റത്തിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക. കൂടാതെ, ഇൻഷുറസ് പോളിസിയുടെ ഉള്ളടക്കങ്ങളും ഒഴിവാക്കലുകളും പരിശോധിക്കുക.
ആർടിഒയുടെ 29, 30, 32, 35 ഫോമുകൾ:
മുൻ ഉടമ പണം ലോൺ വാങ്ങിയിട്ടുണ്ടെങ്കിൽ, ഫോമുകൾ 32 ഉം 35 ഉം ആവശ്യമാണ്. മുഴുവൻ ലോണും അടച്ചിട്ടുണ്ടോ എന്നറിയാൻ വിൽപ്പനക്കാരനോട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെ (NOC) പകർപ്പ് ആവശ്യപ്പെടുക. ബാലൻസ് ബാക്കിയുണ്ടെങ്കിൽ, മുൻകാല വായ്പയുടെ പേയ്മെന്റ് ബാങ്ക് ഒടുവിൽ ആവശ്യപ്പെടും. ഫോം 29 വാഹന ഉടമസ്ഥതയുടെ ഔദ്യോഗികമായ രൂപമായി പ്രവർത്തിക്കുന്നു.
ഉടമസ്ഥാവകാശ കൈമാറ്റം സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക അപേക്ഷയാണ് ഫോം 30.
റോഡ് ടാക്സ് രസീത്:
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) ആണ് ഈ രസീത് നൽകുന്നത്. വാഹനം ആദ്യം വാങ്ങിയ ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴാണ് ഒറ്റത്തവണ പണമടച്ച് ഈ രസീത് വാങ്ങുന്നത്.
എമിഷൻ സർട്ടിഫിക്കറ്റ്:
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PCC) ഏതൊരു വാഹനത്തിനും ആവശ്യമാണ്. മലിനീകരണത്തിന്റെ പരിധികൾ വാഹനം ലംഘിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്.
Buying a used car has a number of advantages, including cost and the lack of any waiting periods. It makes sense most of the time. But there is one key task that has to be streamlined: the paperwork procedure.