SPRINT ഇനിഷ്യേറ്റീവിന് കീഴിൽ ഇന്ത്യൻ നേവി ഓട്ടോണമസ് സായുധ ബോട്ടുകൾക്കായി കരാർ ഒപ്പിട്ടു. ഇന്ത്യൻ നേവിയും സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാർ ഒപ്പിട്ടത്.
തദ്ദേശീയ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആഭ്യന്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുളളതാണ് “SPRINT” പദ്ധതി. കഴിഞ്ഞ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മുന്നോട്ട് വച്ച 75 ടാസ്ക്കുകളിൽ ഒന്നാണ് ഈ സാങ്കേതികവിദ്യയുടെ വികസനം. രാജ്യത്തെ ആദ്യ സായുധ ഓട്ടോണമസ് ബോട്ട് സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് വികസിപ്പിക്കും. ‘SPRINT’ ന് കീഴിൽ ഒപ്പുവെച്ച 50-ാമത്തെ കരാറാണിത്.
2022 ജൂലൈയിൽ ന്യൂഡൽഹിയിൽ നേവൽ ഇന്നവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷന്റെ (NIIO) സ്വാവ്ലംബൻ സെമിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പരിപാടി അവതരിപ്പിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ആഭ്യന്തര സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ് SPRINT ചലഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, ആ സമയത്ത് നമ്മുടെ നാവികസേന അഭൂതപൂർവമായ ഉയരത്തിൽ എത്തണം എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം,” സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളുടെ ഭാഗമായി പ്രതിരോധത്തിൽ “ആത്മനിർഭരത”യിലെത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിൽ, എൻഐഐഒയും ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷനും കുറഞ്ഞത് 75 പുതിയ തദ്ദേശീയ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.
Also Read Related News On Indian Navy
The Indian Navy and Sagar Defence Engineering Pvt. Ltd. have signed a contract for the purchase of armed autonomous boat swarms as part of the “SPRINT” project, which encourages domestic enterprises to develop and use indigenous defence technologies. One of the 75 tasks set forward by the Indian Navy as part of Azadi ka Amrit Mahotsav last year is the development of this technology.