എന്നാൽ ഇപ്പോൾ ഈ ലംബോർഗിനി എന്ന ബ്രാൻഡും ലംബോർഗിനി കുടുംബവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കാരണം 1998-ൽ ഫോക്സ്വാഗൺ ലംബോർഗിനി വാങ്ങിയിരുന്നു. ഫൗണ്ടർ എന്ന സ്ഥാനത്ത് മാത്രമാണ് Ferruccio Lamborghini എന്ന പേരുളളത്. ഉടമയുടെ സ്ഥാനത്ത് Volkswagen Group ആണെന്ന് കാണാം.
ഫോക്സ്വാഗന്റെ ഔഡി ബിസിനസ് യൂണിറ്റാണ് ലംബോർഗിനിയുടെ ചുമതലകൾ നിർവഹിക്കുന്നത്.
ഓട്ടോമൊബൈൽ ഡിസൈനർ, മെക്കാനിക്ക്, എഞ്ചിനീയർ, വൈൻ നിർമ്മാതാവ്, വ്യവസായി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന Ferruccio Lamborghini ആണ് 1963 ൽ ലംബോർഗിനി ഓട്ടോമൊബൈൽ കമ്പനി സ്ഥാപിച്ചത്. അതിനുശേഷം ലംബോർഗിനി ലോകത്തിലെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നതുമായ ആഡംബര കാർ ബ്രാൻഡുകളിലൊന്നായി മാറിയത് ചരിത്രം. ലംബോർഗിനി കമ്പനിയുടെ ഉടമസ്ഥതയിൽ നിന്നായിരുന്നു ലംബോർഗിനി കുടുംബത്തിന്റെ ആസ്തി കൂടുതലും വന്നത്. എന്നിരുന്നാലും, മുന്തിരിത്തോട്ടങ്ങൾ, റിയൽ എസ്റ്റേറ്റ്, കൃഷി എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസ്സുകളിലും അവർക്ക് വലിയ അടിത്തറയുണ്ടായിരുന്നു. ഇറ്റലിയിലെ അതിസമ്പന്ന കുടുംബങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ് ലംബോർഗിനി കുടുംബം.
കഠിനാധ്വാനം, മികച്ച നിക്ഷേപം, ഭാഗ്യം എന്നിവയുടെ സംയോജനത്തിലൂടെയാണ് അവർ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്.
ഫെറൂസിയോ ലംബോർഗിനിയുടെ മക്കൾ Tonino Lamborghini, Patrizia Lamborghini എന്നിവരാണ്. കഴിഞ്ഞ ദിവസം ടൊനിനോ ലംബോർഗിനി കേരളത്തിൽ നിക്ഷേപ താല്പര്യം പ്രകടിപ്പിച്ചത് വാർത്തയായിരുന്നു.
ടോണിനോ ലംബോർഗിനി ഒരു പ്രമുഖ ഇറ്റാലിയൻ സംരംഭകനും Tonino Lamborghini ഗ്രൂപ്പിന്റെ ഫൗണ്ടറുമാണ്.
ബൊലോഗ്ന സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിലും ഇക്കണോമിയിലും ബിരുദവും ന്യൂയോർക്കിലെ മെക്കാനിക് എഞ്ചിനീയറിംഗിൽ ഓണററി ബിരുദവും നേടിയ ശേഷം, Lamborghini Oleodinamica S.p.A പ്രസിഡന്റും (1974-2002) Lamborghini CALOR S.p.A. പ്രസിഡന്റും (1983-2003) ആയിരുന്നു.
1981-ൽ ഇറ്റലിയിലെ ബൊലോഗ്നയിലാണ് ടോണിനോ ലംബോർഗിനി ഗ്രൂപ്പ് സ്ഥാപിതമായത്. ആഡംബര ആക്സസറികൾ സൃഷ്ടിക്കുന്നതിനും ഡിസൈൻ പ്രോജക്ടുകൾക്കുമായി പ്രശസ്തമായ ‘റാഗിംഗ് ബുൾ’ ബ്രാൻഡിനൊപ്പം അദ്ദേഹം ടോണിനോ ലംബോർഗിനി സ്റ്റൈൽ ആൻഡ് ആക്സസറീസ് കമ്പനി സ്ഥാപിച്ചു.
ടോണിനോ ലംബോർഗിനി ഗ്രൂപ്പ് ഇറ്റാലിയൻ പൈതൃകവും ആഡംബരവും പിന്തുടരുന്ന ഒരു ലൈഫ് സ്റ്റൈൽ ബ്രാൻഡാണ്. 30 വർഷത്തിലേറെയായി ടോണിനോ ലംബോർഗിനി ‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതിന്റെ ഒരു പര്യായമാണ്.
മൊബൈലുകൾ, വാച്ചുകൾ, കണ്ണടകൾ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, സ്പോർട്സ് ആക്സസറികൾ, ഇറ്റാലിയൻ ബിവറേജസ്, 5-സ്റ്റാർ ഹോട്ടലുകൾ, ചിക് റെസ്റ്റോറന്റുകൾ, ലോഞ്ചുകൾ എന്നിവയുൾപ്പെടെ വിപുലമായ ആഡംബര ഉൽപ്പന്നങ്ങളും സേവനങ്ങളും ഗ്രൂപ്പ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
ടോണിനോ ലംബോർഗിനി എക്സ്ക്ലൂസീവ്, ആഡംബര ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വിലമതിക്കപ്പെടുന്നു. ഇറ്റാലിയൻ ആർട്ടിന്റെയും ഡിസൈനിന്റെയും ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതുല്യവും വ്യതിരിക്തവുമായ ഉൽപ്പന്നങ്ങളുമായി ആഗോള പ്രേക്ഷകരിലേക്ക് ഇറ്റലിയുടെ പാരമ്പര്യതനിമ എത്തിക്കുക എന്നതാണ് ഗ്രൂപ്പിന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടോടെ ടോണിനോയും അദ്ദേഹത്തിന്റെ കൊച്ചുമക്കളും ഹോട്ടലുകളും റെസ്റ്റോറന്റുകളും മുതൽ വാച്ചുകൾ, സൺഗ്ലാസുകൾ, ആഭരണങ്ങൾ, മറ്റ് ആക്സസറികൾ എന്നിങ്ങനെയുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ കുടുംബപ്പേര് നിലനിർത്തി പോരുന്നു. 2018-ൽ, മുംബൈയിലെ ഡി വൈ പാട്ടീൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിരുന്നു.
ഫെറൂസിയോ ലംബോർഗിനിയുടെ ആദ്യഭാര്യയിലെ മകനാണ് ടോനിനോയെങ്കിൽ മൂന്നാം ഭാര്യയിലെ മകളായിരുന്നു Patrizia Lamborghini. Patrizia Lamborghini ആണ് ലംബോർഗിനി കുടുംബത്തിന്റെ Umbria എസ്റ്റേറ്റിന്റെയും ലംബോർഗിനിയുടെ വൈൻ ബിസിനസിന്റെയും അമരക്കാരി. നിലവിൽ, മുന്തിരിത്തോട്ടങ്ങൾ മൊത്തം 30 ഹെക്ടറിലേക്ക് വ്യാപിച്ചുകിടക്കുന്നു. പിതാവിനെപ്പോലെ തന്നെ ഗുണനിലവാരമുളള വൈനുകൾ നിർമ്മിച്ച് പട്രീസിയ കുടുംബത്തിന്റെ മറ്റൊരു ബിസിനസും വിജയകരമാക്കി.
The brand Lamborghini does not require an introduction. This name that carries a regal touch makes the Italian luxury sports car brand unique. However, currently, the brand and the Lamborghini family have no ties. In 1998, Volkswagen bought Lamborghini. Now, the Audi business unit of Volkswagen handles the business of Lamborghini.