രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല മധ്യപ്രദേശിലും നിക്ഷേപം നടത്താനൊരുങ്ങുന്നു.
മാനേജിങ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളിയും സംഘവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമായി പദ്ധതി ചർച്ച ചെയ്തു. ഇൻഡോറിൽ പുതിയ പദ്ധതിക്കായി വണ്ടർല ഒരുങ്ങുകയാണ്. ഇൻഡോർ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബായി മാറുമെന്ന് നിക്ഷേപക സംഗമത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വണ്ടർലയ്ക്ക് കേരളത്തിന് പുറമെ ഹൈദരാബാദിലും ബെംഗളൂരുവിലും അമ്യൂസ്മെന്റ് പാർക്കുകളുണ്ട്.
ബംഗളൂരുവിൽ വണ്ടർലാ പാർക്കിനൊപ്പം ഒരു റിസോർട്ടുമുണ്ട്. നിലവിൽ തമിഴ്നാട്ടിലും ഒഡീഷയിലും പദ്ധതികൾ പുരോഗമിക്കുകയാണ്. ഇത് വണ്ടർലയ്ക്ക് വലിയ വളർച്ചാ അവസരങ്ങൾ തുറക്കുന്നു. 2014 മുതൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായ വണ്ടർലയുടെ വിപണി മൂല്യം ഏകദേശം 2000 കോടി രൂപയാണ്.
Wonderla intends to make investments in Madhya Pradesh as well. There would be a 150 crore rupee investment. To start the new project, the government has donated 50 acres of land.