DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ.

DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ. കമ്പനി തുടങ്ങി 10 വർഷത്തിനകം സ്റ്റാർട്ടപ്പുകൾ ഈ ഇളവിന് അർഹരാണ്.

തുടർച്ചയായി മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഒഴിവായി കിട്ടുമെന്നും ഖുഷ്ബു വർമ ചാനൽ ഐആം ഡോട്ട്കോമിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുളള യുണീക്ക് ഐഡിയുളള സ്റ്റാർട്ടപ്പുകൾ സെക്ഷൻ 56 പ്രകാരമുളള ഏയ്ഞ്ചൽ ടാക്സും നൽകേണ്ടതില്ല. ഐഡിയേഷൻ സ്റ്റേജിലുളള സ്റ്റാർട്ടപ്പിന് ഇൻകംടാക്സ് ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ഇൻകോർ‍പറേറ്റ് ചെയ്ത് രണ്ട് വർഷത്തിന് ശേഷം മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാനാവുന്നത്. കുറഞ്ഞത് മൂന്ന് വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുണ്ടെങ്കിൽ മാത്രമേ നികുതി ഇളവിന് അപേക്ഷിക്കാനാകുയെന്നും ഖുഷ്ബു വർമ പറഞ്ഞു.

Startups with a DIPP Unique ID can petition for income tax exemption, according to Khushbu Verma, a spokesman of Startup India. Startups that have been established for less than ten years are eligible for this exemption. Startups would be excluded from paying income tax for up to three years in a row, according to Khushbu Verma’s statement to channeliam.com.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version