IIT പാലക്കാട് Samarth Maha Utsav എന്ന ദേശീയ മത്സരം സംഘടിപ്പിക്കുന്നു

റിന്യുവബിൾ എനർജി, സേഫ്റ്റി എന്നിവയിൽ ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് IIT പാലക്കാട് Samarth Maha Utsav എന്ന ദേശീയ മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ Technology IHub Foundation സംഘടിപ്പിക്കുന്ന മത്സരത്തിൽ പുനരുപയോഗ ഊർജ, സുരക്ഷാ മേഖലയിലെ ഇന്നവേറ്റേഴ്സ്, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിന് 2 കോടി രൂപ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമിലൂടെ, IPTIF, വൻതോതിലുള്ള വാണിജ്യവൽക്കരണത്തിനുള്ള പ്രോട്ടോടൈപ്പും ബിസിനസ് പ്ലാനും ഉള്ള മത്സരാർത്ഥികൾക്ക് ഫണ്ടിംഗ് നൽകും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം – tinyurl.com/Samarth-Maha-Utsav.

അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 31 ആണ്.

  • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഊർജ്ജ, സുരക്ഷാ മേഖലകളിൽ മികച്ച പരിഹാരങ്ങൾ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഊർജ്ജ മേഖലയിൽ, ഉയർന്ന കാര്യക്ഷമതയും ഊർജ്ജ സാന്ദ്രതയും, ലാഭകരവും, ഉപയോഗിക്കാൻ സുരക്ഷിതവുമായ, കൂടുതൽ പരിസ്ഥിതി സൗഹൃദ ഊർജ്ജ പരിഹാരങ്ങൾ പ്രതീക്ഷിക്കുന്നു.
  • നൂതനത, സാങ്കേതിക മികവ്, സോഷ്യൽ ഇംപാക്ട്, സ്കേലബിലിറ്റി, വാണിജ്യപരമായ സാധ്യതകൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ടീം സമർപ്പിക്കുന്ന നൂതനാശയങ്ങൾ വിലയിരുത്തുക.

Related Tags: Innovation | Automobile Innovation | Student Innovation

To encourage start ups and Innovators IIT Palakkad Technology Hub ​​is offering Rs 2 cr for innovation in Renewable Energy and Safety

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version