അടുത്ത 100 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റ് തന്നെയാണീ ബജറ്റിലെ ഉള്ളടക്കം.
പുതിയ രീതി പ്രകാരം ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ച് ഇടത്തരം വിഭാഗത്തെ ഞെട്ടിച്ച നിർമലാ സീതാരാമന്റെ ലക്ഷ്യം ആത്മ നിർഭർ ഭാരതിലൂടെ ഇന്ത്യക്കുണ്ടാകുന്ന വ്യാവസായിക മുന്നേറ്റവും നികുതി ഇളവുകളിലൂടെയും കസ്റ്റംസ് തീരുവ കുറവിലൂടെയും ചെറുകിട ഇടത്തരം വ്യവസായ മേഖലക്കുണ്ടാകുന്ന പുത്തൻ ഉണർവും ആണ്.
- രാജ്യത്തിൻറെ സാമ്പത്തിക വളർച്ച 5% ൽ നിന്നും 7% ലേക്ക് ഉടനെത്തുമെന്ന സൂചനയാണ് ധനമന്ത്രി നൽകിയത്.
- കസ്റ്റംസ് തീരുവ 13% ആക്കി കുറച്ചുകൊണ്ടുള്ള നടപടിയും വ്യവസായ സംരംഭങ്ങൾക്ക് പുതുജീവനും ആത്മവിശ്വാസവും പകരും.
- സ്വർണം, വെള്ളി, വജ്രം, സിഗരറ്റ് എന്നിവക്ക് നികുതി കൂട്ടിയപ്പോൾ മൊബൈൽ ഫോൺ നിർമിക്കാനുള്ള ഇറക്കുമതി ചെയ്യുന്ന കാമറ, ലിഥിയം അയൺ ബാറ്ററി അടക്കം ഘടകങ്ങൾക്കും ഇലക്ട്രിക് കാറുകളുടെ ലിഥിയം ബാറ്ററിക്കും തീരുവ കുറച്ചു.
- CNG, എത്തനോൾ, ഇലക്ട്രിക് ചിമ്മിനി തുടങ്ങിയവക്കൊക്കെ വിലകുറയുമെന്നത് ഇടത്തരക്കാർക്കു ആശ്വാസമാണ്.
- ടി വി പാനലുകളുടെ ഇറക്കുമതി നികുതി 2.5% അയി കുറയും. ഇതോടെ രാജ്യത്തു ടെലിവിഷൻ വില കുറയും.
- രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം 2022 ൽ നേടിയ വൻ വളർച്ച തുടർന്നുകൊണ്ട് പോകുന്നതിനാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
- രാജ്യത്തു നിർമിക്കുന്ന മൊബൈൽ ഫോണുകൾക്ക് 2.5% വരെ വില കുറയും.
വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്താൻ
രാജ്യത്തെ വ്യവസായ മേഖലയിലടക്കം സ്വകാര്യ നിക്ഷേപം 33% വർധിച്ചു. ഈ സാമ്പത്തിക വർഷം നിക്ഷേപത്തോത് ഉയർത്താനുള്ള നടപടികളും ബജറ്റിലുണ്ട്. റെയിൽവേ, റോഡ്, ഊർജ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുമെന്ന ഉറപ്പാണ് ബജറ്റിലുള്ളത്. റീജിയണൽ എയർ കണക്ടിവിറ്റിക്കായി 50 എയർ പോർട്ടുകളും ഹെലിപോർട്ടുകളും നിർമിക്കും.
ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ആഭ്യന്തര വ്യോമ യാത്രകൾ വേഗതയിൽ ആക്കുക, വ്യവസായ നീക്കങ്ങൾ ത്വരിതപ്പെടുത്തുക എന്നത് തന്നെ. വ്യവസായ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാദ്ധ്യതകൾ പരമാവധി മുതലെടുക്കാൻ Make AI for India സംവിധാനം നടപ്പിലാക്കും. രാജ്യത്തു അത്യാധുനിക ഗവേഷണ സംവിധാനങ്ങളോട് കൂടിയ 3 AI സെന്ററുകൾ സ്ഥാപിക്കും. കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വികസനം തന്നെ ലക്ഷ്യം.
ബാങ്കിംഗിൽ ഭേദഗതി
വ്യവസായ മേഖലയുടെ സുഗമമായ മുന്നോട്ടു പോക്കിന് പൂരക ഘടകമാണ് ബാങ്കിങ് മേഖലയും രീതികളും.
- രാജ്യത്തു ഡിജിറ്റൽ നിക്ഷേപം വർധിപ്പിക്കുമെന്നും ബജറ്റ് ഉറപ്പുനൽകുന്നു.
- ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തും. ബാങ്കിങ് സേവനങ്ങൾ മെച്ചപ്പെടുത്തും.
- പാൻ കാർഡ് എല്ലാ സർക്കാർ ഡിജിറ്റൽ ഇടപാടുകൾക്കും അടിസ്ഥാന രേഖയാക്കി മാറ്റും.
- എല്ലാ സർക്കാർ ഏജൻസികളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
- KYC നടപടിക്രമങ്ങൾ ലളിതമാക്കും. ഡിജിറ്റൽ KYC നിലവിൽ വരും.
റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി
5G ആപ്പുകൾ വികസിപ്പിക്കാൻ പ്രമുഖ കോളേജുകളിൽ അടക്കം 100 ലാബുകൾ സ്ഥാപിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നു. നഗര വികസനത്തിനായി പ്രതിവർഷം 10000 കോടി ആണ് ബജറ്റ് നീക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നത്.
റയിൽവെയുടെ വികസനത്തിനായി നൽകിയിരിക്കുന്ന 2.4 ലക്ഷം കോടി എക്കാലത്തെയും ഉയർന്ന വിഹിതമാണ്.
വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം വേഗതയിലാക്കാൻ ഈ സഹായം തക്ക സമയത്തുള്ളതാണ്. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരവും അല്ലാതെയും രാജ്യത്തു വിവിധ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് റെയിൽവേക്കായി സാധന സാമഗ്രികൾ നിർമിച്ചുകൈമാറാനുള്ള അവസരമാകും ഇതിലൂടെ ലഭിക്കുക.
Aiming at the 100th anniversary of independence, the Union Budget presented by Finance Minister Nirmala Sitharaman,which envisioned India’s development till 2047, is hoping for the country’s youth, young entrepreneurs, farmers and the rural sector. The budget’s provisions serve as a guide for future growth for the following 100 years.