മിസ് വേൾഡ് 2023 മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. ഈ വർഷത്തെ മിസ് വേൾഡ് എഡിഷൻ മെയ് മാസത്തിൽ നടക്കും

ഇതാദ്യമായി ലോകസുന്ദരി മത്സരത്തിന് മിഡിൽ ഈസ്റ്റ് വേദിയാകുന്നു. 71-ാമത് ലോകസുന്ദരി മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന്
മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സൺ ജൂലിയ മോർലി ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപിച്ചു.

മത്സരത്തിന്റെ തീയതിയും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തും. “മിസ്റ്റർ വേൾഡ്” എന്ന് അറിയപ്പെട്ട എറിക് മോർലിയാണ് 1951-ൽ മിസ് വേൾഡ് മത്സരം യുകെയിൽ ആരംഭിച്ചത്. 2000-ൽ അദ്ദേഹത്തിന്റെ മരണശേഷം മോർലിയുടെ ഭാര്യ ജൂലിയയാണ് മിസ് വേൾ ലിമിറ്റഡിനെ നയിക്കുന്നത്. നേപ്പാളിൽ ജനിച്ച ബ്രിട്ടീഷ് വ്യവസായി ദീപേന്ദ്ര ഗുരുങ് കമ്പനിയുടെ പുതിയ സഹ ഉടമയാണ്.

മത്സരാർത്ഥികൾ അവിവാഹിതരും കുട്ടികളില്ലാത്തവരും 17 നും 27 നും ഇടയിൽ പ്രായമുള്ളവരും അവർ പ്രതിനിധീകരിക്കുന്ന രാജ്യത്തെ താമസക്കാരനുമായിരിക്കണം. ഇവന്റ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുന്നു, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നവർ. മത്സരാർത്ഥികളെ അവരുടെ കഴിവുകൾ, ബുദ്ധി, സമകാലിക സംഭവങ്ങളെയും സാമൂഹിക വിഷയങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്.

മുമ്പ് മിസിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും യുഎഇ ഇതുവരെ ഒരു പ്രതിനിധിയെ ലോകസുന്ദരി മത്സരത്തിലേക്ക് അയച്ചിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ പ്യൂർട്ടോ റിക്കോയിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ പോളിഷ് സുന്ദരി Karolina Bielawska യാണ് കിരീടം ചൂടിയത്. മിസ് വേൾഡ് കിരീടം നേടുന്ന രണ്ടാമത്തെ പോളിഷ് വനിത കൂടിയാണ് മോഡലും ടെലിവിഷൻ അവതാരകയുമായ കരോലിന ബിലാവ്‌സ്ക.

Miss World will be held in the UAE for the first time, marking the organization’s first foray into the Middle East. It will be held in the UAE for the first time since Nepalese-born British businessman Deependra Gurung became the company’s new co-owner. Miss World Limited chairperson Julia Morley made the announcement on Instagram, saying she is “delighted” with the decision to host the 71st beauty pageant in the Emirates, adding, “Further details to follow,” referring to the pageant’s date and location.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version