എയ്റോ ഇന്ത്യ 2023ൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുമായി ഡ്രോൺ ടെക് സ്റ്റാർട്ടപ്പ് ഗരുഡ എയ്റോസ്പേസ്. സൂരജ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ, ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ മുൻ ഡിആർഡിഒ ചെയർമാനും, നിലവിൽ പ്രതിരോധ മന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവുമായ സതീഷ് റെഡ്ഡി അനാച്ഛാദനം ചെയ്തു.
നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഐഎസ്ആർ ഹൈ-ആൾട്ടിറ്റ്യൂഡ് ഡ്രോൺ ആണ് സൂരജ് (SURAJ). 2023 ആഗസ്റ്റോടെ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്ന ഡ്രോണിന് 3,000 അടി ഉയരത്തിൽ പറക്കാനുള്ള കഴിവുണ്ട്. തെർമൽ ഇമേജറിയോടുകൂടിയ ഉയർന്ന റെസല്യൂഷൻ സൂം ക്യാമറ, ലിഡാർ സെൻസറുകൾ എന്നിവയടങ്ങിയ 10 കിലോഗ്രാം വരെ ശേഷിയുള്ള പേലോഡുകൾ ഡ്രോൺ വഹിക്കും.
ചിത്രങ്ങളും, വീഡിയോകളും തത്സമയം പകർത്താനും പ്രോസസ്സ് ചെയ്യാനും കൈമാറാനും ഡ്രോണിന്റെ സാങ്കേതികവിദ്യ സഹായിക്കും. ഡ്രോണിന്റെ ജെ-ആകൃതിയിലുള്ള ചിറകുകളിൽ സൗരോർജ്ജ സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നു, ഇവ പ്രാഥമിക ഇന്ധനസ്രോതസ്സായി പ്രവർത്തിക്കുന്നു. അധിക പ്രൊപ്പൽഷൻ, വേഗത നിലനിർത്തൽ എന്നിവയ്ക്കായി ഒരു ഓക്സിലിയറി ബാറ്ററിയുടെ പിന്തുണയും ഡ്രോണിനുണ്ട്. ക്രിക്കറ്റ് താരം എംഎസ് ധോണി പിന്തുണയുള്ള, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഗരുഡ എയ്റോസ്പേസ്.
ഡ്രോണിന്റെ രൂപകൽപ്പനയും, നിർമ്മാണവും
ആഗോളതലത്തിൽ സൈനിക, നിരീക്ഷണ പ്രവർത്തനങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചതോടെ, സൂരജ് പോലുള്ള സാങ്കേതിക നൂതനത്വമുള്ള ഡ്രോണുകളുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്നതിൽ സംശയമില്ല. നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (NAL), ഡിആർഡിഒ, മറ്റ് ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും വിദഗ്ധരുമടങ്ങുന്ന സംഘത്തിന്റെ സഹകരണത്തോടെ യായിരുന്നു ഡ്രോണിന്റെ രൂപകൽപ്പനയും, നിർമ്മാണവും പൂർത്തിയാക്കിയത്. രാജ്യസുരക്ഷയ്ക്കായി നൂതന തത്സമയ പ്രോസസ്സിംഗ് സാധ്യമാക്കുന്നതിന് AI, ML, ബയോണിക് ചിപ്പുകൾ തുടങ്ങിയ ഘടങ്ങൾ ഡ്രോണിൽ സംയോജിപ്പിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ തന്ത്രപരമായ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യേണ്ടി വരുമ്പോഴടക്കം സൂരജ് നൽകുന്ന വിവരങ്ങളും, ചിത്രങ്ങളും നിർണ്ണായകമാകും. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, ഡിആർഡിഒ, എംഒഡി, കൂടാതെ എംഎച്ച്എ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രോൺ ആണ് സൂരജ്. ഗരുഡ എയ്റോസ്പേസ് അടുത്തിടെ സമാഹരിച്ച 22 ദശലക്ഷം ഡോളർ, 2023 ഓഗസ്റ്റിൽ പറക്കാൻ തയ്യാറെടുക്കുന്ന സൂരജിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് ചെലവഴിക്കും. ഇന്ത്യയിലെ 84 നഗരങ്ങളിലായി 400-ലധികം ഡ്രോണുകളും 500 പൈലറ്റുമാരും നിലവിൽ ഗരുഡ എയ്റോസ്പേസിനുണ്ട്.
Chennai- based start-up Garuda Aerospace unveiled its latest tech marvel SURAJ, a solar-powered drone, designed specifically for surveillance operations, at Aero India 2023.Dr Satheesh Reddy, former DRDO chairman and current principal scientific advisor to the defence minister unveiled the drone. SURAJ is an ISR (intelligence, surveillance, reconnaissance) high-altitude drone designed specifically for surveillance operations, providing “real-time information to the high command and protecting Jawans on the ground.”