Make in India: Air Force, Navy സേനകൾക്ക്  തദ്ദേശീയമായി നിർമിച്ച വിമാനങ്ങളും കപ്പലുകളും

മെയ്ക്ക് ഇൻ ഇന്ത്യയിൽ (Make in India ) തിളങ്ങി വീണ്ടും ഇന്ത്യ. ബംഗളൂരുവിൽ നടന്ന Aero Show 2023നു പിന്നാലെ വ്യോമസേനക്കും നാവികസേനക്കും വേണ്ടി തദ്ദേശീയമായി നിർമിച്ച വിമാനങ്ങളും കപ്പലുകളും വാങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം.

വ്യോമ-നാവിക സേനകൾക്ക് തദ്ദേശീയമായി നിർമിച്ച വിമാനങ്ങളും കപ്പലുകളും

രാജ്യത്തിന്റെ Make in India കാമ്പെയ്‌നിന്റെ ഭാഗമായി വ്യോമസേനയ്ക്ക് (Indian Air Force)  തദ്ദേശീയമായി നിർമ്മിച്ച 70 Basic Trainer Aircraft ഉം  ഇന്ത്യൻ നേവിക്ക് (Indian Navy) പരിശീലനത്തിനായി 3  cadet training ഷിപ്പുകളും   വാങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 70 Basic Trainer Aircraftന്  6,838 കോടി രൂപയും, 3  cadet training ഷിപ്പുകൾക്ക്  3,100 കോടി രൂപയുമാണ് ചെലവ് എന്ന്  പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബേസിക് Trainer Aircraftനായി  സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമ്മാതാക്കളായ Hindusthan  Aeronautics Ltd മായി കരാർ  ഒപ്പുവെക്കും. അതേസമയം സ്വകാര്യ മേഖലയിലെ പ്രമുഖരായ Larsen & Toubroക്കാണ് 3  പരിശീലന കപ്പലുകളുടെ ഓർഡർ ലഭിക്കുന്നത്.  ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40  വിമാനങ്ങൾ HAL  ആറ് വർഷത്തേക്ക് ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകും.

HTT-40- ഏകദേശം 56% തദ്ദേശീയമായ ഘടകങ്ങളാലാണ് നിർമിച്ചിരിക്കുന്നത്. പ്രധാന ഘടകങ്ങളുടെയും സബ്സിസ്റ്റങ്ങളുടെയും കൂടുതൽ സ്വദേശിവൽക്കരണത്തിലൂടെ ഇത് ക്രമേണ 60% ആയി വർദ്ധിക്കും. രാജ്യത്തെ MSMEകൾ ഉൾപ്പെടെയുള്ളവയെ HAL അതിന്റെ വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 100 എംഎസ്എംഇകളിലായി 1,500 പ്രത്യക്ഷ തൊഴിലവസരങ്ങളും 3,000 പരോക്ഷ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ച് രൂപകൽപ്പന ചെയ്തതും  നിർമ്മിച്ചതുമായ പരിശീലന കപ്പലുകളുടെ വിതരണം 2026 ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്ടിൽ L&Tയുടെ കാട്ടുപള്ളിയിലെ നിർമാണ കേന്ദ്രത്തിലാണ് കപ്പലുകൾ നിർമിക്കുക. പദ്ധതി നാലര വർഷത്തിനുള്ളിൽ 2.25 ദശലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യയിലെ കപ്പൽനിർമ്മാണത്തിന്റെയും എംഎസ്എംഇ ഉൾപ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തദ്ദേശീയമായുളള  ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന ഈ കപ്പലുകൾ ആത്മനിർഭർ ഭാരതിനും  ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിനും അഭിമാനകരമായ മുതൽക്കൂട്ടാകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

India shines again in ‘Make in India’. Post the Aero Show 2023 held in Bengaluru, the Ministry of Defense has approved the procurement of indigenously built aircraft and ships for the Air Force and Navy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version