ഉത്തരേന്ത്യക്കാരുടെ, പ്രത്യേകിച്ചു മുംബൈയുടെ  ദൈനം ദിന മെനുവിന്റെ ഭാഗമായ  Street food വട പാവിനെ ത്തേടി എത്തിയിരിക്കുകയാണ്  ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളിലൊന്നെന്ന അംഗീകാരം(Best Sandwiches In World 2023).


.
2023  ലെ ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളുടെ പട്ടിക പ്രസിദ്ധീകരിച്ച ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് (tasteatlas.com) ആണ് നോർത്ത് ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട Street food വട പാവിനും തങ്ങളുടെ സാൻഡ്‌വിച്ച് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്.

 പാചകക്കുറിപ്പുകൾ, ഭക്ഷ്യ നിരൂപക അവലോകനങ്ങൾ, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങൾ എന്നിവ വിശകലനം ചെയ്ത്   ഭക്ഷണപ്രേമികൾക്കു അപ്ഡേറ്റ്സ് നൽകുന്ന  മതിജ ബേബിക് വിജയമാക്കിത്തീർത്തതാണ്  tasteatlas

 മുംബൈക്കാർ  ഇന്ന് തങ്ങളുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ Breakfast ,lunch,അല്ലെങ്കിൽ Dinner തുടങ്ങി ഏതെങ്കിലുമുന്നിൽ ഉൾപ്പെടുത്തുന്ന ഒന്നായ വട പാവ്, ഇന്ന് ആഗോളതലത്തിൽ  ഏറ്റവും നല്ല sandwichൽ  13ആം പേരായി ഇടം പിടിച്ചിരിക്കുന്നു.   .തുർക്കിക്കാരുടെ ഇഷ്ട വിഭവമായ  വൈവിധ്യമാർന്ന  bun ആകൃതിയിലുള്ള ഫ്ളാറ്റ് ബ്രെഡ്ഡിൽ മീറ്റ് നിറച്ചുണ്ടാക്കുന്ന  ഡോണർ കബാബ്  ടോംബിക് (Tombik) ആണ്  സാൻഡ്‌വിച്ച്  പട്ടികയിൽ ഒന്നാമത് എത്തിയത്.
ജാമോൻ ഡെൽ പായ്‌സ്, സൽസ ക്രയോള, ചീര, മുള്ളങ്കി, മുളക് എന്നിവ നിറച്ച ക്രസ്റ്റി വൈറ്റ് ബൺ എന്നിവ അടങ്ങിയ പെറുവിയൻ സാൻഡ്‌വിച്ചായ
ബ്യൂട്ടിഫാര(Butifarra)യാണ് പട്ടികയിൽ രണ്ടാമത്.
സ്റ്റീക്ക് സാൻവിച്ചിൻ്റെ ഒരു പതിപ്പായ Sandwich de lomoയാണ് പട്ടികയിൽ മൂന്നാമത്.  പട്ടികയിൽ ഉൾപ്പെട്ട ലോകത്തെ മറ്റു പ്രമുഖ  സാൻഡ് വിച്ചുകൾ  ഇവയാണ്

*Spiedie
*Banh mi heo quay
*Lobster Roll
*Choripan
*Toast Skagen
*Sanguche de milanesa
*Arepa andina
*Cuban Sandwich
*Chivito
*Vada Pav
*Montreal Smoked Meat
*Prego

 1970 കളിൽ  മുംബൈ ദാദറിൽ  താമസിച്ചിരുന്ന  അശോക് വെെദ്യ എന്ന തെരുവ് കച്ചവടക്കാരന്റെ കൈകളിൽ  നിന്നാണ് വട പാവിൻ്റെ ജനനം. . ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്തുകൊടുക്കുവാൻ സാധിക്കുന്ന ഒരു വിഭവം വേണമെന്ന ചിന്തയിൽ നിന്നാണ് അശോക് വെെദ്യ വട പാവ് ഉണ്ടാക്കിയത്. അത് പിനീട് മുംബൈയിലെ ഭവനങ്ങളും, അധികം താമസിയാതെ ഉത്തരേന്ത്യക്കാരും തങ്ങളുടെ ദൈനംദിന മെനുവിന്റെ ഭാഗമായി അംഗീകരിക്കുകയായിരുന്നു.

Vada Pav, a popular street snack in North India, was included on the list of the 50 finest sandwiches in the world published by the travel website Taste Atlas in 2023. Vada Pav, a type of street food that is a staple of North Indian cuisine, particularly in Bombay, has become known as one of the best sandwiches in the world (Best Sandwiches In World 2023).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version