പുതുതലമുറയിലെ വനിതകളെ ആദരിച്ച് ക്രാഫ്റ്റ്സ് വില്ലേജ് |WoW week |

മാറ്റത്തിനു വഴികാട്ടുന്ന വിവിധമേഖലകളിൽനിന്നുള്ള യുവതികളെ ആദരിച്ചുകൊണ്ട് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ  ( Kerala Arts And Crafts Villege) വേൾഡ് ഓഫ് വിമൻ (WoW) വീക്കിന് തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി.  വില്ലേജിൻ്റെ വനിതാ വാരാഘോഷമായി മാർച്ച് 6 മുതൽ 12 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്ന WoW week, ലോകവനിതാദിനത്തിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.


വിവിധതുറകളിൽ മാറ്റങ്ങൾ കൊണ്ടുവരികയും മികച്ച സംഭാവനകൾ നല്കുകയും ചെയ്ത 14 “ചെയ്ഞ്ച്  മേക്കേഴ്സ്” നെയാണ് ചടങ്ങിൽ ആദരിച്ചത്. DIG  ആർ. നിശാന്തിനിയും SFS  Home Bridge Hotel & Sweets എക്സിക്യൂട്ടീവ് ഡയറക്ടർ അദ്വൈത ശ്രീകാന്ത് എന്നിവരും മുഖ്യാതിഥികളായി. ചടങ്ങിൽ ‘ഹ്യൂമൻസ് ഓഫ് കേരള’ സ്ഥാപകൻ രാഹുൽ റോയി, ക്രാഫ്റ്റ്സ് വില്ലേജ് സി ഒ ഒ ശ്രീപ്രസാദ്, ബിസിനസ് ഡിവിഷൻ മാനേജർ സതീശ് എന്നിവർ ആശംസ നേർന്നു.


ഇടുക്കിയിലെ കർഷകർക്കു ലോകവിപണി കണ്ടെത്താൻ ‘ഗ്രാമ്യ’ എന്ന സാമൂഹികസംരംഭത്തിലൂടെ ശ്രമിക്കുന്ന അന്നു സണ്ണി,വീൽ ചെയറിൽ ജീവിച്ച് ലോകറെക്കോഡ് കരസ്ഥമാക്കിയ ഇൻഡ്യയിലെ ആദ്യ വീൽച്ചെയർ നാടകാഭിനേത്രിയും ജോഷ് ടോക്ക് ആൻഡ് മോട്ടിവേഷണൽ സ്പീക്കറുമായ അഞ്ജുറാണി റോയി,  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ്നേഹ പടയൻ എന്നിവരെ  സദസ്സു സ്വീകരിച്ചതു കയ്യടിയോടെ.


കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെ അണുബാധയിൽ നിന്നു രക്ഷിച്ച് ആരോഗ്യപ്രവർത്തകർക്കു ക്ഷാമമുണ്ടാകാതെ കാത്ത ഹോസ്പിറ്റൽ ഇൻഫെക്ഷൻ കണ്ട്രോൾ നഴ്സായ സൂസൻ ചാക്കോയ്ക്കും സദസ് സ്നേഹം ചൊരിഞ്ഞു. വീൽ ചെയറിൽ കഴിഞ്ഞുകൊണ്ട് ജീവകാരുണ്യപ്രവർത്തനവും ധനശേഖരണവും നടത്തുകവഴി സമൂഹമാദ്ധ്യമങ്ങളിൽ സുപരിചിതയായ ഡോ. ഫാത്തിമ അൽസയ്ക്കുവേണ്ടി അമ്മയാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.


The World of Women (WoW) Week started at Thiruvananthapuram Craft Village by honoring young women.WoW week organized as a celebration of women’s week of the village from 6th to 12th March with various programs

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version