ബഹിരാകാശത്തിപ്പോൾ സുൽത്താൻ അൽനെയാദിയുടെ സാലഡ് തക്കാളി പ്രസിദ്ധമാണ്.

ബഹിരാകാശയാത്രികരും ഈ തക്കാളി ഭക്ഷിക്കുന്നു. എന്നിട്ടവർ സുൽത്താനു നന്ദി പറയുന്നു. ഇങ്ങനെ പോയാൽ  ബഹിരാകാശ നിലയം (ISS) സുൽത്താനൊരു കൃഷിത്തോട്ടമാക്കി മാറ്റും.

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി (UAE astronaut Sultan AlNeyadi) ISS-ൽ തക്കാളി വിളവെടുത്തതാണിപ്പോൾ വൈറലായിരിക്കുന്നത്.  ISS  ൽ വിളവെടുത്ത ഇലക്കറികൾ ഇപ്പോൾ ബഹിരാകാശയാത്രികരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.

ബഹിരാകാശത്ത് വിളവെടുത്ത തക്കാളിയുടെ ചിത്രങ്ങളാണ് ട്വിറ്റർ വഴി അദ്ദേഹം പുറത്തുവിട്ടത്.

സുൽത്താൻ അൽനെയാദി ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഫ്ലൈറ്റ് എഞ്ചിനീയറാണ്, തക്കാളി കൃഷിയിലൂടെയാണ്  സുൽത്താൻ അൽനെയാദി, തന്റെ ആറ് മാസത്തെ ഗവേഷണ ദൗത്യം ആരംഭിച്ചത്. അവ ബഹിരാകാശ പഠനത്തിന്  ഉപയോഗിക്കും – ബഹിരാകാശയാത്രികരും അവ ഭക്ഷിക്കും.സ്റ്റേഷനിലെ വെജി ഫെസിലിറ്റിയിലാണ് സുൽത്താൻ അൽനെയാദി തക്കാളി വളർത്തുന്നത്.

നാസ പറയുന്നതനുസരിച്ച്, ‘Pick-and-Eat Salad-Crop Productivity, Nutritional Value, and Acceptability to Supplement the ISS Food System’ എന്ന അന്വേഷണത്തിന്റെ ഭാഗമാണ് . “

ബഹിരാകാശത്ത് തുടർച്ചയായ  ഭക്ഷ്യ ഉൽപ്പാദന സംവിധാനത്തിന്റെ ആവശ്യകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ അടുത്ത ഘട്ടമാണിത്”.

“Veg-05 space botany study ഗവേഷണം വിള വൈവിധ്യത്തെ കുള്ളൻ തക്കാളി കൃഷിയിലേക്ക് വ്യാപിപ്പിക്കുകയും, ബഹിരാകാശത്ത്  പഴങ്ങളുടെയും ഭക്ഷണത്തിന്റെയും  ഉൽപാദനത്തിൽ  പ്രകാശ  നിലവാരവും, വളവും ചെലുത്തുന്ന സ്വാധീനം, സൂക്ഷ്മജീവികളുടെ ഭക്ഷ്യ സുരക്ഷ, പോഷക മൂല്യം, ക്രൂവിന്റെ രുചി സ്വീകാര്യത, സസ്യങ്ങളുടെ മൊത്തത്തിലുള്ള പെരുമാറ്റ ആരോഗ്യ ഗുണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ” നാസ കൂട്ടിച്ചേർത്തു.

ബഹിരാകാശ യാത്രയിൽ  ഇതിനകം തന്നെ ഇലക്കറികൾ വിജയകരമായി വളർത്തിയിട്ടുണ്ട്. ബഹിരാകാശയാത്രികർക്ക് മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണക്രമം, ഭൂമിക്ക് ചുറ്റുമുള്ള ISS ന്റെ ഭ്രമണപഥത്തിൽ പുതിയ ഭക്ഷണങ്ങളാലുള്ള  സപ്ലിമെന്റാണ്. അടുത്ത ഘട്ടത്തിൽ കൂടുതൽ ശുദ്ധമായ കാർഷിക ഉൽപന്നങ്ങൾ വിളവെടുക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ.

UAE astronaut Sultan AlNeyadi harvested tomatoes on the ISS, which has now gone viral. Leafy greens harvested on the ISS are now part of the astronauts’ diet. He released pictures of tomatoes harvested in space through Twitter.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version