മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് (The Elephant Whisperers) ഓസ്കർ‌ നേടിയപ്പോൾ സമ്മാനിതരായത് രണ്ടു സ്ത്രീകളായിരുന്നു.

നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും. തമിഴ്‌നാട്ടിലെ മുതുമല ടൈഗർ റിസർവിനകത്തുളള തെപ്പക്കാട്‌ ആനപുനരധിവാസ കേന്ദ്രമാണ്‌ ദി എലിഫന്റ് വിസ്‌പറേഴ്‌സിന്റെ പശ്‌ചാത്തലം. അനാഥനായ ആനക്കുട്ടിയെ ദത്തെടുക്കുന്ന സ്വദേശി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൃതപ്രായനായ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനേയും ബെളളിയേയും കേന്ദ്രീകരിച്ചാണ്‌ ദി എലിഫന്റ് വിസ്‌പറേഴ്‌സ് കഥ പറയുന്നത്. 41 മിനിറ്റുള്ള ഡോക്യുമെന്ററി ഷോർട്ട് ഫിലിം തമിഴിലാണ് ആഖ്യാനം. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷൻ ആണ് എലിഫന്റ് വിസ്‌പറേഴ്‌സ്.

വന്യജീവി, പരിസ്ഥിതി, പ്രകൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുംബൈയിൽ നിന്നുള്ള കാർത്തികി ഗോൺസാൽവസ് (Kartiki Gonsalves) ഒരു ഫോട്ടോ ജേണലിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമാണ്.

ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ ജീവിതം രേഖപ്പെടുത്തുന്നതിനും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തിൽ വെളിച്ചം വീശുന്നതിനും നിരവധി യാത്രകൾ ചെയ്തിട്ടുണ്ട് കാർത്തികി. ഊട്ടയിൽ ജനിച്ച കാർത്തികി കോയമ്പത്തൂരിലെ ഡോ ജി ആര്‍ ദാമോദരന്‍ കോളേജ് ഓഫ് സയൻസിലാണ് പഠനം പൂർത്തിയാക്കിയത്. പഠനത്തിനൊപ്പം ഫോട്ടോഗ്രഫിയിലും ശ്രദ്ധ കേന്ദ്രീകരിച്ച കാർത്തികി മികച്ചൊരു ഫോട്ടോ ജേർണലിസ്റ്റായും പേരെടുത്തു.

ന്യൂഡൽഹിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗുനീത് മോംഗ (Guneet Monga) ജനിച്ചത്. അവർ ദ എലിഫന്റ് വിസ്‌പറേഴ്‌സിന്റെ നിർമ്മാതാവ് മാത്രമല്ല, Gangs of Wasseypur ഉൾപ്പെടെയുള്ള ചില ശ്രദ്ധേയമായ ചിത്രങ്ങൾ നിർമ്മിച്ച ഫിലിം പ്രൊഡക്ഷൻ ഹൗസായ സിഖ്യ എന്റർടെയ്ൻമെന്റിന്റെ (Sikhya Entertainment) സ്ഥാപക കൂടിയാണ്. ഗുനീത് മോംഗ, അനുരാഗ് കശ്യപിനൊപ്പം ‘ഗ്യാങ്‌സ് ഓഫ് വാസിപൂർ, ‘പെഡ്‌ലേഴ്‌സ്’, ‘ദി ലഞ്ച്ബോക്സ്’, ‘മസാൻ’, ‘സുബാൻ’, ‘ തുടങ്ങിയ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഗുനീത് മോംഗ ഓസ്‌കാർ ഉയർത്തി ഇന്ത്യയ്ക്ക് അഭിമാനമായത്. 2019-ൽ ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ് വിഭാഗത്തിൽ ‘Period: End of Sentence ഓസ്കർ നേടിയിരുന്നു.

India had a happy Monday morning after winning two Oscars at the 95th Academy Awards. The Elephant Whisperers, directed by Kartiki Gonsalves and produced by Guneet Monga, took home the award for Best Documentary Short Film. The Elephant Whisperers is the first ever Indian film to receive an Oscar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version