semiconductor hardware രംഗത്തെ ആഗോള മത്സരത്തിന് ഇന്ത്യയും ഇറങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ semiconductor (അർദ്ധചാലക) ഫാബ്രിക്കേഷൻ യൂണിറ്റ് ഉടൻ യാഥാർഥ്യമാകും. ഈ മേഖലയിലെ ചൈനയുടെ കുത്തക വിപണി പിടിച്ചെടുക്കുക എന്നത് തന്നെയാണ് ലക്‌ഷ്യം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയുടെ semiconductor ഫാബ്രിക്കേഷൻ യൂണിറ്റ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഐടി) മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

 അർദ്ധചാലക വ്യവസായമുള്ള രാജ്യങ്ങളുടെ പട്ടികയിൽ രാജ്യം ഉടൻ ചേരുമെന്ന് അശ്വിനി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) പാർട്ണർഷിപ്പ് ഉച്ചകോടിയിൽ വൈഷ്ണവ് പറഞ്ഞു.

ഏതാനും ആഴ്‌ചകൾക്കുള്ളിൽ ആദ്യത്തെ ഫാബ് പ്രഖ്യാപിക്കുന്നത് ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന 3-4 വർഷത്തിനുള്ളിൽ ഇന്ത്യ ഊർജ്ജസ്വലമായ അർദ്ധചാലക വ്യവസായകേന്ദ്രമായി മാറുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ചിപ്പുകളുടെ പ്രാധാന്യം മനസിലാക്കികൊണ്ട് ഒരു അർദ്ധചാലക വിതരണ ശൃംഖലയും ഇന്നൊവേഷൻ പങ്കാളിത്തവും സ്ഥാപിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ (MoU) യുഎസും ഇന്ത്യയും കഴിഞ്ഞ ആഴ്ച ഒപ്പുവച്ചു.

2021 ഡിസംബറിൽ ഇന്ത്യയിൽ ചിപ്പുകളുടെ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി സർക്കാർ 10 ബില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അത്തരം യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം കുറഞ്ഞത് നാല് ആഗോള അർദ്ധചാലക കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.

അസംസ്കൃത സിലിക്കൺ വേഫറുകൾ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളാക്കി മാറ്റുന്ന ഒരു നിർമ്മാണ പ്ലാന്റാണ് അർദ്ധചാലക ഫാബ്. പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ അർദ്ധചാലക വ്യവസായത്തിന് വൻ സബ്‌സിഡികൾ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ആഗോള കമ്പനികളെ ആകർഷിക്കാൻ അമേരിക്ക, ദക്ഷിണ കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി മത്സരിക്കുകയാണ് ഇന്ത്യ .

 കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ചിപ്പുകളുടെ ലഭ്യതയിലുണ്ടായ ക്ഷാമം ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അർദ്ധചാലകങ്ങളുടെ ആഭ്യന്തര നിർമ്മാണം ഗവൺമെന്റിന്റെ മുൻഗണനയായി മാറിയിരുന്നു.

വൻതോതിലുള്ള മൊബൈൽ ഫോൺ ഇറക്കുമതി അവസാനിപ്പിച്ച് മൊബൈൽ ഫോണുകളുടെ കയറ്റുമതിക്കാരായി രാജ്യത്തെ മാറ്റുന്നതിൽ സർക്കാരിന്റെ വിജയവും IT മന്ത്രി എടുത്തു പറഞ്ഞു.

“ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99 ശതമാനവും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്, വർഷം മുമ്പ് 100 ഫോണുകളിൽ 99 ശതമാനവും ഇറക്കുമതി ചെയ്ത അവസ്ഥയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്,” അശ്വിനി പറഞ്ഞു.

According to Union Minister Ashwini Vaishnaw, India’s first semiconductor fabrication unit will be unveiled in the coming weeks. He also expressed optimism that India will soon join the elite group of nations with a thriving semiconductor industry.”In a few weeks, the first fab should be announced, and we are practically at a turning point. At the Confederation of Indian Industry (CII) Partnership Summit, Vaishnaw added, “And that is just the beginning.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version