Kawasaki Z900RS,പഴയ റെട്രോ ക്ലാസിക്ക് തിരികെ

കാവസാക്കിയുടെ ഇന്ത്യയിലെ സൂപ്പർ ബൈക്കായ Ninja ZX 10R ഇനി പിന്നിലേക്ക്. Z900 RS എന്ന രൂപത്തിൽ പഴയ റെട്രോ ക്ലാസിക്കിനെ കാവസാക്കി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

Kawasaki Z900RS,പഴയ റെട്രോ ക്ലാസിക്ക് തിരികെ

വിലയിലും Z900 RS തന്നെ മുന്നിൽ16.15 ലക്ഷം രൂപയാണ് സൂപ്പർ ബൈക്കായ Ninja ZX 10R നെങ്കിൽ 16.47 ലക്ഷം രൂപയാണ് Z900 RS ന്റെ വില.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റിന് കീഴിൽ പൂർണ്ണമായി ഇറക്കുമതി ചെയ്ത മോഡലായി വിപണിയിലേക്ക് മടങ്ങിവരികയാണ് Z900 RS ഇത് പക്ഷെ നികുതിച്ചിലവു ഭാരിച്ചതാക്കും

വിലക്കൂടുതൽ കൊണ്ട് മാത്രം ഇത് രാജ്യത്തെ കാവസാക്കി മുൻനിര സൂപ്പർബൈക്കിനെക്കാൾ പ്രിയങ്കരമാകുന്നു നിയോ-റെട്രോ സ്റ്റൈലിംഗിനൊപ്പം, Z900 RS ന്റെ രൂപകൽപ്പന 70-കളുടെ അവസാനത്തിൽ നിരത്തിലെ രാജാക്കന്മാരായിരുന്ന കാവസാക്കിയുടെ ഐക്കണിക് മോട്ടോർസൈക്കിളുകളെ ഓർമിപ്പിക്കും

 എൽഇഡി ലൈറ്റിംഗ്, ക്രോം ബെസലുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള റിയർവ്യൂ മിററുകൾ, റിബൺ പാറ്റേണുള്ള സിംഗിൾ പീസ് സീറ്റ്, സ്‌പോക്ക്ഡ് അലോയ് വീലുകൾ, ഫ്ലോട്ടിംഗ് ടെയിൽ സെക്ഷൻ എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇരട്ട 300 എംഎം ഫ്രണ്ട് ഡിസ്കുകളും 250 എംഎം സിംഗിൾ റിയർ ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും ബൈക്കിനു സുശക്തമായ ബ്രേക്കിംഗ് അനുഭവം നൽകും. Z900RS-ന് 17 ലിറ്റർ ഇന്ധന ടാങ്കും 215 കിലോ ഭാരവുമുണ്ട്.

 948cc കരുത്തുള്ള , ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ 8,500 ആർപിഎമ്മിൽ 107 ബിഎച്ച്‌പിയും 6,500 ആർപിഎമ്മിൽ 95 എൻഎം പീക്ക് ടോർക്കും കാഴ്ചവയ്ക്കും. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സ് ആണ് മറ്റൊരു കരുത്ത്

Z900 RS-ന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളി ഇല്ലായെന്നു കൂടി വാഹനപ്രേമികൾ ഓർക്കണം


With the Z900 RS, Kawasaki has reintroduced a vintage classic to India. After a three-year absence, this neo-retro motorbike is back on the market as a fully imported model under the CBU (Completely Built Unit) classification, bringing with it significant charges. It has therefore been priced at Rs 16.47 lakh, making it more expensive than the brand’s flagship superbike in the nation—Ninja ZX 10R, which has a steep price tag of Rs 16.15 lakh (both prices ex-showroom).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version