Namma Yatri, വൻ വിജയമായി ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് 

റൈഡ്-ഹെയ്‌ലിംഗ് ഭീമൻമാരായ ഒലയുെടയും ഊബറിന്റെയും ആധിപത്യം മറികടന്ന് ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് വൻ വിജയമായി. ഓട്ടോ യൂണിയന്റെ Namma Yatri മൊബൈൽ ആപ്പ് 360,000 റൈഡുകൾ പൂർത്തിയാക്കി. ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഗതാഗത വകുപ്പും റൈഡ്-ഹെയ്‌ലിംഗ് ഭീമൻമാരായ ഓലയും ഊബറും തമ്മിലുള്ള തർക്കത്തിനിടയിലാണ് ആപ്പ് പുറത്തിറക്കിയത്. റൈഡ്-ഹെയ്‌ലിംഗ് മൊബൈൽ ആപ്പ് ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ 360,000-ലധികം റൈഡുകൾ പൂർത്തിയാക്കുകയും 6 കോടിയിലധികം വരുമാനം നേടുകയും ചെയ്‌തതായി ഡാറ്റ കാണിക്കുന്നു.

Namma Yatri ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്ര ചെയ്യുന്നതിന് ലക്ഷ്യമിടുന്നു. Namma Yatri 364,319 ട്രിപ്പുകൾ പൂർത്തിയാക്കി. 41,833 രജിസ്റ്റർ ചെയ്ത ഡ്രൈവർമാരും 357,750 രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുമുണ്ടെന്ന് ഡാറ്റ പറയുന്നു. ക്യാബ് അഗ്രഗേറ്റർമാരായ Ola, Uber, Rapido എന്നിവ ഒരു ട്രിപ്പിന് 100 രൂപയ്ക്ക് മുകളിൽ ഈടാക്കുന്നതിന് സർക്കാരുമായി തർക്കത്തിലായിരുന്നു. 2 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് പോലും, നമ്മ യാത്രി നിരക്ക് സർക്കാർ നിശ്ചയിച്ച ചാർജ്ജ് പട്ടികയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ യാത്രയ്ക്കും, 2 കിലോമീറ്റർ വരെയുള്ള കുറഞ്ഞ നിരക്ക് ₹30 ഉം അതിനുമുകളിൽ, കിലോമീറ്ററിന് ₹15 ഉം ആണ്. 10 രൂപ ബുക്കിംഗ് ചാർജ് ഉണ്ടാകും, കൂടാതെ ഡ്രൈവർമാർക്ക് ഇത് 30 രൂപ വരെ വർദ്ധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കൾക്ക് ഒന്നിലധികം ഡ്രൈവർമാരിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. യാത്ര ചെയ്യാൻ തയ്യാറുള്ള ഡ്രൈവർമാരുടെ ഒരു ലിസ്റ്റ് ഉപഭോക്താക്കൾക്ക് കാണാം. ആപ്പിലെ ഏറ്റവും കുറഞ്ഞ ചാർജ്ജ്, എത്തിച്ചേരൽ സമയം, റേറ്റിംഗ് എന്നിവ അടിസ്ഥാനമാക്കി ഡ്രൈവർമാരിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യും.

Namma Yatri, the auto rickshaw booking smartphone application, is seeking public engagement to help it match the service and user experience provided by digital firms such as Ola, Uber, and Rapido. Juspay Technologies is looking for coders, politicians, and other stakeholders to help improve the product it created for Bengaluru’s Auto Rickshaw Drivers Union (ARDU). The open mobility project’s software, data, analytics, and future plans are all available to the public.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version