ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുമായി ISRO. ഐഎസ്ആർഒയുടെ ‘സ്‌പേസ് ടൂറിസം മൊഡ്യൂൾ’ 2030ഓടെ പ്രവർത്തനക്ഷമമാകും.
ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്താൻ സാധിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
മൊഡ്യൂളിൽ സബ്ഓർബിറ്റലാണോ ഓർബിറ്റലാണോ യാത്രയെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചിട്ടില്ല. വിനോദ സഞ്ചാരികൾക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

6 കോടി ഉണ്ടോ? ആകാശത്തേക്ക് പോകാം

ബഹിരാകാശ യാത്രാ മൊഡ്യൂളിന് ഒരു ടൈംലൈൻ നൽകി, 2030-ഓടെ ബഹിരാകാശ യാത്രയിൽ താൽപ്പര്യമുള്ളവർക്ക് യാത്ര നടത്താനാകുമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. യാത്രയുടെ ഏകദേശ ചെലവ് 6 കോടി രൂപയാണ്. പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റുകളായിരിക്കും ബഹിരാകാശ യാത്രക്ക് ഉപയോഗിക്കുക. ബഹിരാകാശ യാത്രകളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് ISRO പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ – ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ (RLV-TD) ഉപയോഗിക്കുന്നുണ്ടെന്ന് എസ് സോമനാഥ് പറഞ്ഞു.

ബ്ലൂ ഒറിജിൻ പോലുള്ള കമ്പനികൾ അവരുടെ പുനരുപയോഗിക്കാവുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റ് ഉപയോഗിച്ച് സബ് ഓർബിറ്റൽ യാത്രകൾ നടത്തിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ബഹിരാകാശ യാത്രയുടെ സാമ്പത്തിക ചിലവ് കുറയ്ക്കുന്നു. കാരണം അവയ്ക്ക് ഒന്നിലധികം തവണ ബഹിരാകാശത്തേക്ക് പോകാൻ കഴിയും.

ഈ വർഷം ഫെബ്രുവരിയിൽ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ, സബ് ഓർബിറ്റൽ ബഹിരാകാശ വിനോദസഞ്ചാരത്തിന് ഐഎസ്ആർഒ ഇതിനകം തന്നെ സാധ്യതാ പഠനം ആരംഭിച്ചതായി പറഞ്ഞിരുന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്‌പേസ്) വഴി ബഹിരാകാശ യാത്രാ മൊഡ്യൂൾ വികസിപ്പിക്കുന്നതിന് ഐഎസ്ആർഒ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

S Somnath, Chairman of the Indian Space Research Organization (ISRO), stated that work is being done on India’s own own space tourism module, which is both safe and reusable. In terms of a timetable for the space travel module, the ISRO chairman stated that enthusiasts will be able to fly to space by 2030. The trip is expected to cost around Rs 6 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version