ഇന്ത്യൻ വ്യോമഗതാഗത രംഗത്തെ തലതൊട്ടപ്പനായ എയർ ഇന്ത്യയെ മറ്റാരുമല്ല ടാറ്റയാണ് മോഹവിലക്ക് സർക്കാരിൽ നിന്നും തിരിച്ചെടുത്തത്. ബോയിങ് , എയർ ബസ് കമ്പനികൾക്ക് ഒന്നും രണ്ടുമല്ല 840 പാസഞ്ചർ വിമാനങ്ങൾക്കാണ് ടാറ്റ ഇപ്പോൾ ഓർഡർ നൽകി കാത്തിരിക്കുന്നത്‌. ആ ടാറ്റായുടെ വിമാനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ കാരണം ഇന്ന് നട്ടം തിരിയുന്നത് പ്രവാസികളാണ്. എന്തൊക്കെ സംവിധാനങ്ങൾ കൊണ്ട് വന്നാലും ഗൾഫ്- ഇന്ത്യ സെക്ടറിൽ തിരക്കേറുമ്പോൾ വിമാന സർവീസുകൾ കുറച്ചു പ്രവാസികളെ നട്ടം തിരിക്കുന്ന പരിപാടി അന്നത്തെ പോലെ ഇന്നും എയർ ഇന്ത്യ വച്ചു പുലർത്തുന്നതിൽ പ്രവാസ ലോകത്തിനാകെ അമർഷമാണിന്ന് .

പ്രവാസികൾക്ക് പണി കൊടുത്ത് Air India,ഗൾഫ് വിമാനങ്ങൾ വെട്ടിക്കുറച്ചു

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും ഗൾഫ് നാടുകളിൽ നിന്നും, പ്രധാനമായും UAE യിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുതൽ സർവിസുകൾ മതിയാക്കുന്നത്.

മാർച്ച് 26 മുതലാണ് യു.എ.ഇയിൽനിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്. പുതിയ വേനൽക്കാല ഷെഡ്യൂളിൽനിന്ന് നിലവിലെ വിമാനങ്ങളെ ഒഴിവാക്കി.

നിർത്തുന്ന എയർ ഇന്ത്യ സർവീസുകൾ

  • ആഴ്ചയിൽ എല്ലാ ദിവസമുള്ള എയർഇന്ത്യയുടെ എ.ഐ-997 കോഴിക്കോട്-ഷാർജ, എ.ഐ-998 ഷാർജ – കോഴിക്കോട്, എ.ഐ-937 കോഴിക്കോട് – ദുബൈ, എ.ഐ-998 ദുബൈ – കോഴിക്കോട്
  • തിങ്കളാഴ്ചകളിലുള്ള എ.ഐ- 903 ഇന്ദോർ-ദുബൈ, ശനിയാഴ്ചകളിലുള്ള എ.ഐ- 903 ദുബൈ – ഇന്ദോർ
  • ആഴ്ചയിൽ അഞ്ചു ദിവസമുള്ള എ.ഐ -994 ദുബൈ – ഗോവ, എ.ഐ -994 ഗോവ- ദുബൈ സർവിസുകളാണ് നിർത്തുന്നത്.
  • നിർത്തലാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ
  • ഡൽഹി – ദുബൈ സെക്ടറിലുള്ള ഐ.എക്സ്-൧൪൧, ഐ.എക്സ്-247 മുംബൈ -ദുബൈ, ഐ.എക്സ്-248 ദുബൈ – മുംബൈ, സർവിസുകൾ എന്നിവ .

ഈ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ ടിക്കറ്റുകൾ മാറ്റിയെടുക്കണമെന്ന അറിയിപ്പ് എയർ ഇന്ത്യ നൽകിക്കഴിഞ്ഞു. എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്‍റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നുവെന്നും ഈ സർവീസുകൾക്കു പകരമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

പിൻവലിക്കുന്ന എയർ ഇന്ത്യ സർവീസുകൾക്ക് പകരമായി ഇനി ഗൾഫ് സെക്ടറിലേക്കു പറക്കുക എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളായിരിക്കും. അതും പ്രവാസികൾക്ക് ഇരുട്ടടിയാണ്.

പ്രവാസികൾക്ക് സൗകര്യപ്രദമായിരുന്നു 270 പേർക്കുവരെ സഞ്ചരിക്കാവുന്ന എയർ ഇന്ത്യ ഡ്രീം ലൈനറുകൾ. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസുകളിൽ 170 പേർക്ക് മാത്രമാണ് സീറ്റ് ലഭിക്കുക. വിമാന സീറ്റുകളുടെ എണ്ണം കുറയുന്നതോടെ യാത്രക്കാരുടെ തിരക്കേറും. അപ്പോൾ നിരക്ക് കുതിച്ചുയരാനും സാധ്യത ഏറും. എയർ ഇന്ത്യക്കുപകരം ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമ്പോൾ പ്രവാസികൾക്ക് മുമ്പ് കിട്ടിയിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാകും.

എയർ ഇന്ത്യ എക്സ്പ്രസിൽ മുൻകൂട്ടി ടിക്കറ്റ് ലോക്ക് ചെയ്യാനും തീയതി മാറ്റാനും റീഫണ്ട് ലഭിക്കാനുമുള്ള സൗകര്യം കടുത്ത നിബന്ധനകൾക്ക് വിധേയമാണ്. ചെറുവിമാനമായതിനാൽ കാർഗോ സർവിസിനെയും കാര്യമായി ബാധിക്കും.

കൊച്ചിയിലേക്ക് സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ ഡ്രീംലൈനർ മാർച്ച് പത്തുമുതൽ നിർത്തിയിരുന്നു. ഇതിനുപകരം എയർ ഇന്ത്യയുടെ ചെറുവിമാനമാണ് സർവിസ് നടത്തുന്നത്.

മുൻകാലത്ത് ഗൾഫ് മേഖലയിലേക്ക് സ്വകാര്യ വിമാന കമ്പനികൾ ഈടാക്കുന്നതിനെക്കാൾ ഉയർന്ന നിരക്കായിരുന്നു എയർഇന്ത്യയുടെത്. കൂടുതൽ യാത്രക്കാരുണ്ടാവുന്ന മധ്യവേനൽ അവധിക്കാലത്തും മറ്റ് സീസണിലും നിരക്കുകൾ എയർ ഇന്ത്യ ക്രമാതീതമായി വർധിപ്പിക്കുമായിരുന്നു. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തതോടെ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ.

Some Air India flights have been cancelled, replaced; airfares have increased between the UAE and India.Travelers to India can expect increased airfares starting March 26. Due to Air India and Air India Express aligning their networks, several Air India flights to Kozhikode, Indore, and Goa have been cancelled and replaced by Air India Express flights.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version