കേരളാ ഗ്രീൻ ഹൈഡ്രജൻ മിഷന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിരിക്കുകയാണ് സ്വിറ്റ്‌സർലണ്ടിലെ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ GH2.

ഗ്രീൻ ഹൈഡ്രജൻ സെർറ്റിഫിക്കേഷൻ, സ്റ്റാൻഡേർഡിസേഷൻ, സ്‌കില്ലിങ് മേഖലകളിൽ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷൻ ആയ GH2 കേരളവുമായി സഹകരിക്കും.

സിഇഒ ജോനാസ് മൊബെർഗ്, dr സ്റ്റെഫാൻ കോഫ്ബെർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വിസ്സ് പ്രതിനിധി സംഘം ഊർജ വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ സെക്രട്ടറി dr.കെ .ആർ ജ്യോതിലാലുമായി ചർച്ച നടത്തിയിരുന്നു. കേരള ഗ്രീൻ ഹൈഡ്രജൻ മിഷൻ ഇത് സംബന്ധിച്ച്  ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷനുമായി ധാരണാപത്രത്തിലേർപ്പെടും.

2040 ഓടെ 100 % പുനരുപയോഗ ഊർജ സംസ്ഥാനം എന്ന പദവി കൈവരിക്കാനും 2050  ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ GH2  അഭിനന്ദിച്ചു.  

കേരള ഗ്രീൻ ഹൈഡ്രജൻ മിഷൻ

2040-ഓടെ കേരളം  100% ഹരിത ഹൈഡ്രജൻ/അമോണിയ  ഉൽപ്പാദക-ഉപഭോഗ – കയറ്റുമതി സംസ്ഥാനമാകുമെന്ന്  കേരള ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കരട് പ്രതീക്ഷിക്കുന്നു. 2040-ഓടെ 100% പുനരുപയോഗ ഊർജ അധിഷ്‌ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ-ന്യൂട്രൽ സംസ്ഥാനമായും മാറാനുള്ള പദ്ധതികളുമായി കേരളം ഇപ്പോൾ തന്നെ മുന്നോട്ട് പോവുകയാണ്.

കൊച്ചിയിലും തിരുവനന്തപുരത്തും ‘ഹൈഡ്രജൻ വാലി’ വികസിപ്പിക്കാനും 2027 ഓടെ സംസ്ഥാനത്തെ മൊത്തം ഹൈഡ്രജൻ ഉപയോഗത്തിൽ 30% ഗ്രീൻ ഹൈഡ്രജൻ മിശ്രിതം എന്ന ലക്‌ഷ്യം കൈവരിക്കാനും കഴിയുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് കേരള ഗ്രീൻ ഹൈഡ്രജൻ നയത്തിന് തയ്യാറാക്കിയ പ്രാഥമിക കരട് രേഖയിൽ പറയുന്നുണ്ട്.

കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹൈഡ്രജൻ വാലികൾക്കായുള്ള പദ്ധതി ഡിഎസ്ടിയുടെ-Union Department of Science and Technology (DST)-  ഹൈഡ്രജൻ വാലി സ്കീമിന് കീഴിലായിരിക്കും. ഇന്ത്യ ഹൈഡ്രജൻ അലയൻസിന് (IH2A) കീഴിൽ ആഭ്യന്തര ഉപഭോഗത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൊച്ചിയിൽ ഹൈഡ്രജൻ ഹബ് സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയും കരട് പരാമർശിക്കുന്നു.

കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ ഹബ്

കൊച്ചിയിൽ 57.50 കോടി ചിലവിൽ  ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. പ്രതിദിനം 60  ടൺ ഗ്രീൻ ഹൈഡ്രജൻ ഉല്പാദന ശേഷിയുള്ള 150 മെഗാവാട്ട് ഇലെക്ട്രോലൈസർ, സംഭരണത്തിനും ട്രാൻസ്മിഷനും ഉതകുന്ന പ്ലാന്റ് എന്നിവയാകും  സ്ഥാപിക്കുക. രാസവളം, റിഫൈനറി, വ്യോമഗതാഗതം, ഗതാഗതം, ഷിപ്പിംഗ് മേഖലകളിലെ ആവശ്യങ്ങൾക്ക് ഹരിത ഹൈഡ്രജൻ   ലഭ്യമാക്കുകയാണ് ലക്‌ഷ്യം.

Switzerland’s Green Hydrogen Organization GH2 has pledged support and cooperation to the Kerala Green Hydrogen Mission. GH2, a non-profit organization, will collaborate with Kerala in the areas of green hydrogen certification, standardization and skilling.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version