Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന്റെ പുതിയ വ്യവസായ നയം അറിയാം
Funding

കേരളത്തിന്റെ പുതിയ വ്യവസായ നയം അറിയാം

News DeskBy News Desk29 March 2023Updated:30 March 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തു ഇക്കൊല്ലം വ്യവസായ വകുപ്പ് ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റ് നടപ്പാക്കും. സംസ്ഥാനത്തേക്കു വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ലക്‌ഷ്യം.

കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതി തുടർന്ന് കൊണ്ട് പോകും. സ്റ്റാർട്ടപ്പുകളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് സബ്‌സിഡി അടക്കം പ്രത്യേക ശ്രദ്ധ നൽകും. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ വ്യവസായ നയം പ്രഖ്യാപിച്ചു കൊണ്ട് വ്യവസായ മന്ത്രി പി രാജീവ് തിരുവനന്തപുരത്തു അറിയിച്ചതാണിക്കാര്യം.

 സ്റ്റാർട്ടപ്പുകൾക്കുള്ള സ്കൈലിംഗ് ആനുകൂല്യമായി കെ എസ് ഐ ഡി സി വഴി പരമാവധി ഒരു കോടി രൂപ വരെ സ്കെയിലിംഗ് ഇൻസെന്റീവ് നൽകും. സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നേടിയെടുക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകും. സ്റ്റാർട്ടപ്പുകൾക്കു നിലവിൽ ലഭിക്കുന്ന കേന്ദ്രസർക്കാർ സഹായമായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് PLI യുടെ ഒപ്പം സ്റ്റേറ്റ് സ്കൈലിംഗ് ആയി പരമാവധി ഒരു കോടി രൂപ വരെ സബ്‌സിഡി ഉറപ്പാക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള മുഖ്യമന്ത്രിയുടെ വായ്‌പാ സ്കീം പരിധി നിലവിലെ രണ്ടു കോടിയിൽ നിന്ന് അഞ്ചു കോടിയായി ഉയർത്തും. ഇതിന്റെ പലിശ 5 % ആയി നിജപ്പെടുത്തും.

KSIDC
Be smart startup with KSIDC, സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് KSIDC ഫണ്ട്

കെ എസ് ഐ ഡി സി ആകും വ്യവസായ നയത്തിന്റെ നടപ്പാക്കൽ ഏജൻസി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി – ഇൻവെസ്റ്റ്മെന്റ്- സുമൻ ബില്ലയുടെ ഏകോപനത്തിൽ KSIDC എം ഡി യുടെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടാകും.

സംരംഭകത്വ പ്രോത്സാഹനം, അടിസ്ഥാന സാഹചര്യമൊരുക്കൽ, ഹൈ ടെക്ക് സാങ്കേതിക വിദ്യ തുടങ്ങിയ 7 സുപ്രധാന നയമേഖലകളെ കേന്ദ്രീകരിച്ചാകും ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റിൽ ഊന്നിയ വ്യവസായ നയം പ്രവർത്തിക്കുക. 22 മുൻഗണന മേഖലകളിലാകും നയം സംസ്ഥാനത്തെ നിക്ഷേപ വ്യവസായ പ്രോത്സാഹനം നൽകുക.

ഡിഫെൻസ് ആൻഡ് ഏറോസ്പേസ് , AI , ആയുർവേദ, ബയോടെക്നോളജി, ഡിസൈനിങ്, വൈദ്യുത വാഹന നിർമാണം, ഇലക്ട്രിക് സിസ്റ്റം ഡിസൈനിങ് ആൻഡ് മാനുഫാക്ച്ചറിങ്, എഞ്ചിനീയറിംഗ് ഗവേഷണം, ഗ്രാഫീൻ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജം,
ഫാർമസ്യൂട്ടിക്കൽസ്, ആതിഥേയത്വ ടൂറിസം, റീറ്റെയ്ൽ കോമേഴ്‌സ് സെക്ടർ പിന്നെ റീസൈസൈക്ലിങ് ആൻഡ് മാലിന്യ സംസ്കരണം.

“റീസൈക്ലിങും മാലിന്യ സംസ്കരണവും ഒരു വ്യവസായ മേഖലയായി തന്നെ കണ്ടു സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഇത്തവണ വമ്പൻ നിക്ഷേപങ്ങളെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള നിക്ഷേപങ്ങൾക്ക് പിന്തുണയും സബ്‌സിഡിയും ഉറപ്പാക്കും”

മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തു നിക്ഷേപിക്കുന്ന വൻകിട സംരംഭങ്ങൾക്ക് പ്രവർത്തനത്തിനായി വേണ്ടി വരുന്ന മൂലധന നിക്ഷേപത്തിന്റെ 9% SGST ചിലവ് പൂർണമായും സർക്കാർ തിരികെ നൽകും. MSME കൾക്ക് മൈക്രോ, മാക്രോ, മീഡിയം തരത്തിനനുസരിച്ചു 4 % പലിശക്ക് വായ്‌പയും അതിനു സബ്സിഡിയും നൽകും.

സംരംഭങ്ങൾക്ക് IPO വഴി ധനസമാഹരണം നടത്തുന്നതിന് NSE BSE മുഖേനെ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും. ഇത്തരം നീക്കങ്ങൾക്കു പരമാവധി ഒരു കോടി വരെ സബ്സിഡി നൽകും. നിക്ഷേപങ്ങൾക്ക് മൂലധനത്തിന്റെ 10 % വരെ പരമാവധി 10 കോടി വരെ സബ്സിഡി നൽകും.

തൊഴിൽ ദാതാക്കളായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നയത്തിൽ വ്യവസ്ഥയുണ്ട്. ഓരോ സംരംഭങ്ങളും നൽകുന്ന നിർദ്ദിഷ്ട തൊഴിൽ എണ്ണത്തിന് അധികമായി നൽകുന്ന സ്ഥിര തൊഴിൽ നിയമനങ്ങൾക്ക് ഓരോന്നിനും പരമാവധി 5000 രൂപ വരെ സർക്കാർ നൽകും. വനിതാ തൊഴിൽ നിയമനങ്ങൾക്കും ഇത്തരത്തിൽ 5000 രൂപ വീതം സർക്കാർ അധികമായി നൽകും. ഇത്തരത്തിൽ ട്രാൻസ്‍ജിൻഡർമാരുടെ നിയമനങ്ങൾക്ക് ഒരു വർഷത്തേക്ക് സർക്കാർ 7500 രൂപ വീതം നൽകും.

പാർക്കുകളിൽ നിർമാണങ്ങൾക്കു സ്റാമ്പ്ഡ്യൂട്ടി ഒഴിവാക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 3 കോടി വരെ സബ്സിഡി നൽകും. ബൗദ്ധിക സ്വത്ത് സമ്പാദനത്തിനു ചിലവാകുന്നതിന്റെ പരമാവധി 30 ലക്ഷം വരെ തിരികെ നൽകും. വ്യാപാരമേളകളിൽ പങ്കെടുക്കുന്ന സംരംഭകർക്ക്‌ ചിലവിന്റെ പരമാവധി 5 ലക്ഷം രൂപ വരെ സർക്കാർ വഹിക്കും.

The Industry Department will implement the Year of Investment in the state this year. The aim is to attract large investments to the state. The Year of Enterprises project announced last year will continue. Special attention including subsidy will be given to prevent drop out of start-ups.

Automobile industry banking industry banner business business kerala business model business news Food Industry Govt. of Kerala India industries industry industry experts industry leaders IT Industry Kerala Kerala government tourism industry
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil