മുൻനിര ആപ്പ് ഡെവലപ്മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിട്ടുളള പദ്ധതികളുമായി ദുബായ്.
2025ഓടെ നഗരത്തിലെ ആപ്പ് ഡെവലപ്പർമാരുടെ എണ്ണം മൂന്നിരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ‘Create Apps in Dubai’ എന്ന സംരംഭം ആരംഭിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകുന്ന അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ പ്രാദേശിക പ്രതിഭകളെ ‘Create Apps in Dubai’ പദ്ധതി പിന്തുണയ്ക്കും.
സർക്കാർ സ്ഥാപനങ്ങളുമായും സാങ്കേതിക കമ്പനികളുമായും ഏകോപിപ്പിച്ച് ദുബായ് ചേംബർ ഫോർ ഡിജിറ്റൽ ഇക്കണോമിയാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുക. 1,000 എമിറാത്തികളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പരിശീലനം നൽകും, കൂടാതെ ആഗോള സ്വാധീനം ചെലുത്തുന്ന ആപ്പുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം സജ്ജീകരിക്കും.
സംരംഭത്തിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ യുഎഇ പൗരന്മാരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള മുൻഗണനാ മേഖലകൾ തിരിച്ചറിയുകയും വികസന പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും.
ആശയ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ആഗോള വിപണി ലക്ഷ്യമാക്കിയുള്ള ആപ്പുകളുടെ ഡെവലപ്പർമാരുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി.
ആഗോള സ്മാർട്ട്ഫോൺ വിൽപ്പന വരുമാനം 448 ബില്യൺ ഡോളറായപ്പോൾ രണ്ട് ദശലക്ഷം പുതിയ ആപ്ലിക്കേഷനുകളും ഗെയിമുകളും 2021-ൽ സൃഷ്ടിക്കപ്പെട്ടു. അതോടെ ഈ മേഖലയിലെ വളർച്ചയും നവീകരണവും ക്രമാനുഗതമായി വളരേണ്ടത് കൂടുതലായി. 2021-ൽ ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകളുടെ എണ്ണം 230 ബില്യണിലെത്തിയപ്പോൾ ഉപയോക്താക്കൾ ആപ്ലിക്കേഷനുകൾക്കായി 160 ബില്യൺ ഡോളറിലധികം ചെലവഴിച്ചു. ഇത് നിക്ഷേപകർക്കും സംരംഭകർക്കും സാങ്കേതിക പ്രൊഫഷണലുകൾക്കും വിപുലമായ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ ഡൗൺലോഡ് ചെയ്ത സാമ്പത്തിക, ബിസിനസ് ആപ്ലിക്കേഷനുകളുടെ എണ്ണം 2021-ൽ 157 ദശലക്ഷം കവിഞ്ഞു. 2018 മുതൽ കണക്കാക്കിയാൽ 182 ശതമാനം വർദ്ധനവ്. അതേസമയം മികച്ച 25 ഇലക്ട്രോണിക്സ് ആപ്പുകളിലെ user spending 2018 നെ അപേക്ഷിച്ച് 6.5 മടങ്ങ് വർദ്ധിച്ചു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ ഡൗൺലോഡ് ചെയ്ത സാമ്പത്തിക, ബിസിനസ് ആപ്ലിക്കേഷനുകളുടെ എണ്ണം 2021-ൽ 157 ദശലക്ഷം കവിഞ്ഞു. 2018 മുതൽ കണക്കാക്കിയാൽ 182 ശതമാനം വർദ്ധനവ്. അതേസമയം മികച്ച 25 ഇലക്ട്രോണിക്സ് ആപ്പുകളിലെ user spending 2018 നെ അപേക്ഷിച്ച് 6.5 മടങ്ങ് വർദ്ധിച്ചു.
ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിച്ച്, ആപ്ലിക്കേഷനുകളുടെ വികസനത്തെ പിന്തുണയ്ക്കുന്ന ഒരു നിയമനിർമ്മാണ ചട്ടക്കൂട് വികസിപ്പിച്ച് ഈ മേഖലയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് ദുബായിയുടെ ശ്രമം. ഇതിനായി സർക്കാർ ആനുകൂല്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഈ മേഖലയിലെ പുതിയ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ദുബായ് ശ്രമിക്കുന്നു.
With an eye on the $160 billion industry, Dubai aims to treble the number of App Developers. In order to become a major centre for App development, Dubai will increase the number of App developers in the city. In 2021, there were 230 billion app downloads worldwide. Dubai has the potential to dominate the industry in developing innovative digital apps.