ഓട്ടോണമസ് വാഹനങ്ങൾ ഗതാഗത മേഖലയെ അടുത്ത വലിയ മാറ്റത്തിലേക്ക് കൊണ്ടുപോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ബിൽ ഗേറ്റ്‌സ് അടുത്തിടെ ലണ്ടനിൽ സെൽഫ് ഡ്രൈവിംഗ് കാറിൽ ഒരു സവാരി നടത്തി.

വേവ് (Wayve) എന്ന ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ഓട്ടോണമസ് വെഹിക്കിളിലായിരുന്നു ബിൽ ഗേറ്റ്സിന്റെ ലണ്ടനിലെ കറക്കം. വേവ്  സിഇഒ അലക്‌സ് കെൻഡലും സേഫ്റ്റി ഡ്രൈവറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പുതിയ ബ്ലോഗിൽ യാത്രാനുഭവത്തെ ‘അവിസ്മരണീയവും അതിശയകരവും’ എന്ന് വിളിച്ച ബിൽ ഗേറ്റ്സ് സ്വയംഭരണ വാഹനങ്ങൾ അഥവ ഓട്ടോണമസ് വെഹിക്കിളുകളിൽ അടുത്ത കാലത്തായി നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പറഞ്ഞു.  അടുത്ത ദശകത്തിനുള്ളിൽ പേഴ്സൺ കമ്പ്യൂട്ടറുകൾ എങ്ങനെയാണോ ഓഫീസ് ജോലി മാറ്റിയതു അതുപോലെ ഓട്ടോണമസ് വെഹിക്കിളുകൾ ഗതാഗതത്തിലും മാറ്റം വരുത്തുമെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.

YouTube-ൽ സവാരിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഓട്ടോണമസ് വാഹനങ്ങളുടെ വരവോടെ റോഡുകൾക്ക് കാര്യമായ മാറ്റമുണ്ടാകുമെന്ന് ശതകോടീശ്വരൻ പ്രവചിക്കുന്നു. ഭാവിയിൽ “ഓട്ടോണമസ് വെഹിക്കിൾ-ഓൺലി” പാതകൾ ഉണ്ടാകുമോയെന്നും ഗേറ്റ്സ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, പൂർണ്ണമായും സ്വയംഭരണ വാഹനങ്ങളിലേക്കുള്ള മാറ്റം ദശാബ്ദങ്ങൾ അകലെയാണെന്ന് ഗേറ്റ്സ് പറയുന്നു. ഒരു ഓട്ടോണമസ് വാഹനം അപകടത്തിൽപ്പെട്ടാൽ ആരാണ് ഉത്തരവാദികളെന്നും അല്ലെങ്കിൽ സ്വയംഭരണ വാഹനങ്ങൾ സംബന്ധിച്ച് സർക്കാർ പുതിയ നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കേണ്ടിവരുമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.  സ്റ്റിയറിംഗ് വീലില്ലാതെ ആളുകൾക്ക് ആദ്യം കാർ ഓടിക്കാൻ സുഖമായിരിക്കില്ല എന്നും ബിൽ ഗേറ്റ്സ് പറയുന്നു.

വേവിന്റെ ഓട്ടോണമസ് വാഹനങ്ങൾക്ക് പിന്നിലെ സാങ്കേതികവിദ്യയും ഗേറ്റ്സ് വിശദീകരിച്ചു. മറ്റ് സെൽഫ്-ഡ്രൈവിംഗ് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യനെ പോലെ പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് ഗേറ്റ്സ് പറഞ്ഞു. ഡ്രൈവിംഗ് അനുഭവത്തിനനുസരിച്ച് റിയൽടൈം പ്രതികരണവും സാധ്യമാകും. അതേസമയം മറ്റു ഓട്ടോണമസ് കാറുകൾക്ക് അവരുടെ സിസ്റ്റത്തിലേക്ക് മുൻകൂട്ടി അപ്‌ലോഡ് ചെയ്ത റോഡുകളിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള AVസാങ്കേതികവിദ്യയിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് ആറ് വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version