Honda Motorcycle & Scooter India, ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ പാലിക്കുന്ന Activa 125 2023 പുറത്തിറക്കി.
പുതിയ 2023 ഹോണ്ട ആക്ടിവ 125 വിപണിയിൽ പ്രാരംഭവില 78,920 രൂപയിൽ തുടങ്ങുന്നു. ഹോണ്ട ACG സ്റ്റാർട്ടറും സ്റ്റാർട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ ഉള്ള 125cc PGM-FI എഞ്ചിനാണ് ആക്ടിവ 2023 ക്ക് കരുത്ത് പകരുന്നത്.
Pearl Night Start Black, Heavy Gray Metallic, Rebel Red Metallic, Pearl Precious White, Mid Night Blue Metallic എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് ഹോണ്ട ആക്ടിവ 125 2023 ക്ക് ഉള്ളത്. സ്കൂട്ടറിന് Drum, Drum Alloy, Disc, H-Smart എന്നീ നാല് വേരിയന്റുകളുണ്ട്.
ഇക്വലൈസർ, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷൻ എന്നിവയ്ക്കൊപ്പം കോമ്പി-ബ്രേക്ക് സിസ്റ്റം സ്കൂട്ടറിനുണ്ട്. സ്മാർട്ട് കീക്കൊപ്പം സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട്, സ്മാർട്ട് സേഫ് പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. പുതിയ ടയർ കോമ്പൗണ്ട് ടെക്നോളജി ഉപയോഗിച്ച് ഹോണ്ട പ്രത്യേകം വികസിപ്പിച്ച tubeless ടയറുകളാണ് അലോയ് വീലുകൾക്ക് നൽകിയിരിക്കുന്നത്.
ഫുൾ LED ഹെഡ്ലാമ്പ്, റീസ്റ്റൈൽ ചെയ്ത സിഗ്നേച്ചർ LED പൊസിഷൻ ലാമ്പുകൾ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, പാസിംഗ് സ്വിച്ച്, ഓപ്പൺ ഫ്രണ്ട് glove box (പുതിയത്), 2-ലിഡ് ഫ്യുവൽ ഓപ്പണിംഗ് സിസ്റ്റം എന്നിവയാണ് ഹോണ്ട ആക്ടിവ 125-ന്റെ പ്രധാന സവിശേഷതകളിൽ പെടുന്നത്.
കൂടാതെ, ആക്ടിവ 125 H-Smart വേരിയന്റിൽ ലോക്ക് മോഡ് സജ്ജീകരിച്ചിരിക്കുന്നു. ഇത് ഫിസിക്കൽ കീ ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഫൈവ്-ഇൻ-വൺ ഫംഗ്ഷൻ (ലോക്ക് ഹാൻഡിൽ, ഇഗ്നിഷൻ ഓഫ്, ഫ്യൂവൽ ലിഡ് ഓപ്പൺ, സീറ്റ് ഓപ്പൺ, ഇഗ്നിഷൻ ഓൺ) സുഗമമാക്കുന്നു.
Honda Motorcycle & Scooter India has launched Activa 125 2023 which meets driving emission (RDE) norms. The new 2023 Honda Activa 125 starts at Rs 78,920 in the market. The Activa 2023 is powered by a 125cc PGM-FI engine with enhanced Smart Power that integrates a Honda ACG starter and start solenoid.