2023 മാർച്ചിൽ എക്കാലത്തെയും ഉയർന്ന എസ്യുവി വിൽപ്പന രേഖപ്പെടുത്തി Mahindra & Mahindra. എസ്യുവികൾക്കായുള്ള എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 3,56,961 യൂണിറ്റുകളിൽ 60 ശതമാനം വളർച്ച രേഖപ്പെടുത്തി.
പാസഞ്ചർ വാഹന വിഭാഗത്തിൽ, മഹീന്ദ്ര 35,997 യൂണിറ്റുകൾ വിറ്റു, 2023 മാർച്ചിൽ 30 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മഹീന്ദ്രയുടെ മാർച്ചിലെ കയറ്റുമതി 2,115 യൂണിറ്റായിരുന്നു, മാർച്ചിൽ കമ്പനി 5,697 ത്രിചക്ര വാഹനങ്ങൾ വിറ്റു.
മഹീന്ദ്രയുടെ ട്രക്ക്, ബസ് ഡിവിഷനും 1,469 യൂണിറ്റുകൾ വിറ്റഴിച്ച് 77 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ സെഗ്മെന്റ് അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 1,98,121 യൂണിറ്റ് 2023 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തി. മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും 12 ശതമാനം വളർച്ചയോടെ മികവ് രേഖപ്പെടുത്തി. 2023 മാർച്ചിൽ 22,282 വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. ഈ വർഷത്തെ വിൽപ്പന 40 ശതമാനം വളർച്ചയോടെ 2,48,576 വാഹനങ്ങളായി.