ആഗോളതലത്തിൽ ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ പ്രാദേശികമായി വേരൂന്നിയ ‘ട്രാൻസ്നാഷണൽ ലോക്കലിസം‘ സ്ട്രാറ്റജിയാണ് സോഹോ സ്വീകരിച്ചത്.
ഹബ് ഓഫീസുകൾ 1,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നവയാണ്, അതേസമയം സ്പോക്ക് ഓഫീസുകൾ 100 ജീവനക്കാരുള്ള ചെറിയ ഓഫീസുകളാണ്. ആത്യന്തികമായി, ഓരോ ഹബ് ഓഫീസിലും ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ടിനും ടീം സഹകരണത്തിനുമായി ബന്ധപ്പെട്ട കുറച്ച് സ്പോക്ക് ഓഫീസുകൾ ഉണ്ടായിരിക്കും.
സോഫ്റ്റ്വെയർ-ആസ്-എ-സർവീസ് കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ ചെന്നൈ, തെങ്കാശി, റെനിഗുണ്ട എന്നിവിടങ്ങളിലുൾപ്പെടെ അഞ്ച് ഹബ് ഓഫീസുകളും 30 സ്പോക്ക് ഓഫീസുകളും ഉണ്ട്. ഗ്രാമങ്ങളിലും ടയർ II, III പട്ടണങ്ങളിലും സോഹോയുടെ ഹബ്-ആൻഡ്-സ്പോക്ക് ഓഫീസുകളിൽ ഏകദേശം 2,000 ജീവനക്കാർ ജോലി ചെയ്യുന്നു. അതിൽ ഏകദേശം 1,000 ജീവനക്കാർ പ്രാദേശികമായി നിയമിച്ചവരാണ്. ഗ്രാമീണ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി, സ്പോക്ക് ഓഫീസുകൾ ഇടയ്ക്കിടെ പരിസരത്തെ കോളേജുകളിൽ സൗജന്യ തൊഴിൽ ബോധവൽക്കരണ സെഷനുകളും, കഴിവുള്ള യുവാക്കളെ പ്രാദേശികമായി കണ്ടെത്തി ജോലിക്ക് എടുക്കുന്നതിനുള്ള വർക്ക് ഷോപ്പുകളും ഇൻകുബേഷൻ പ്രോഗ്രാമുകളും നടത്തുന്നു.
“ഡിസ്ട്രിബ്യൂട്ടഡ് ലേബർ ഫോഴ്സ് മാതൃക നഗര കേന്ദ്രീകരണത്തിന് പകരം ടയർ II, III കമ്മ്യൂണിറ്റികളിൽ വളർച്ചയും വരുമാനവും നൽകുന്നുവെന്ന്,” സോഹോ കോർപ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു പറഞ്ഞു. ആഴത്തിലുള്ള സാങ്കേതിക ഗവേഷണ-വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില ടീമുകൾ ഉൾപ്പെടെ ഈ ഹബ്-ആൻഡ്-സ്പോക്ക് ഓഫീസുകളിലുണ്ട്. “സ്വയം പര്യാപ്തവും സാമ്പത്തികമായി സമ്പന്നവുമായ ഗ്രാമീണ സമൂഹങ്ങളെ സൃഷ്ടിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ദീർഘകാല വീക്ഷണം,” ശ്രീധർ വെമ്പു പറഞ്ഞു.
ജനുവരി 28-ന്, കമ്പനിയുടെ ഏകീകൃത അറ്റാദായം 2022 സാമ്പത്തിക വർഷത്തിൽ 2,700 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, ഇത് വാർഷികാടിസ്ഥാനത്തിൽ 43% വർധനയാണ്. FY21 ലെ 5,230 കോടി രൂപയിൽ നിന്ന് വരുമാനം 28% വർധിച്ച് 6,711 കോടി രൂപയായി. കമ്പനിയുടെ മൊത്തത്തിലുള്ള ബിസിനസ്സിലേക്ക് യുഎസിന്റെയും യൂറോപ്പിന്റെയും സംഭാവനയുടെ തോത് ഉയർന്നതാണെങ്കിലും ഇന്ത്യയിലെ ബിസിനസ് വളരെ വേഗത്തിൽ വളരുകയാണെന്നും വരും വർഷങ്ങളിൽ ഇന്ത്യ കമ്പനിയുടെ ഏറ്റവും വലിയ വിപണിയായിരിക്കുമെന്നും ശ്രീധർ വെമ്പു പറഞ്ഞു.
SaaS company Soho is expanding its operations in India by opening hub offices in Tamil Nadu’s Tirunelveli and Madurai districts and Uttar Pradesh. In 2020, Zoho decided to follow a hub-and-spoke model of offices