ഹയബൂസയുടെ പുതിയ പതിപ്പ് 2023 സുസുക്കി ഹയബൂസ ഇന്ത്യൻ വിപണിയിലെത്തി.

സുസുക്കി ഹയബൂസയ്ക്ക് മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ വേരിയന്റുകളാണുള്ളത്.

16.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ  പുതിയ 2023 സുസുക്കി ഹയബൂസ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.  സുസുക്കിയുടെ രാജ്യത്തുടനീളമുള്ള വലിയ ബൈക്ക് ഡീലർഷിപ്പുകളിൽ ഇത് ലഭ്യമാകും.

  മെറ്റാലിക് തണ്ടർ ഗ്രേയ്‌ക്കൊപ്പം കാൻഡി ഡാറിംഗ് റെഡ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ ബ്രില്യന്റ് വൈറ്റിനൊപ്പം പേൾ വിഗോർ ബ്ലൂ എന്നി പുതിയ വർണ്ണ സ്കീമുകളാണുള്ളത്. സുസുക്കി ഹയാബുസയ്ക്ക് കരുത്തേകുന്നത് 1340 സിസി, ഇൻലൈൻ-ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്, ഈ എൻജിനാകട്ടെ  ഇപ്പോൾ ഏറ്റവും പുതിയ  ഒബിഡി2-എ  എമിഷൻ മാനദണ്ഡങ്ങൾ  പാലിക്കുന്നു. ഇതിനു  187 bhp കരുത്തും 150 Nm torque ഉം ഉറപ്പു നൽകിയിട്ടുണ്ട്.  6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ സിക്‌സ്-ആക്‌സിസ് ഐഎംയു, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, മൂന്ന് പവർ മോഡുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ഉണ്ട്.  

ഇന്ത്യയിലെ മൂന്നാം തലമുറ ഹയബൂസയോട് ഉത്സാഹികൾ കാണിക്കുന്ന സ്നേഹത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു. “ഞങ്ങളുടെ ഗുഡ്ഗാവ് പ്ലാന്റിൽ സമാരംഭിച്ചതിന് ശേഷം അസംബിൾ ചെയ്ത മിക്കവാറും എല്ലാ യൂണിറ്റുകളും രാജ്യത്തുടനീളം റെക്കോർഡ് സമയത്ത് വിറ്റുപോയി. ഈ മികച്ച പ്രതികരണം കണക്കിലെടുത്താണ്  സുസുക്കി മോട്ടോർസൈക്കിളിന്റെ പുതിയ വർണ്ണ ശ്രേണിയും OBD2-A കംപ്ലയിന്റ് മോഡലും അവതരിപ്പിക്കാൻ തീരുമാനിച്ചത്”കെനിച്ചി ഉമേദ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version