മാരക ബ്രഹ്മോസ്  നിർമിക്കാൻ ഇന്ത്യ, റഷ്യൻ സിർക്കോൺ മിസൈൽ പോലെയോ ബ്രഹ്മോസ് ?

2022ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ അതുൽ റാണെ, ബ്രഹ്മോസ്-2 മിസൈൽ റഷ്യൻ സിർക്കോൺ മിസൈലിന് സമാനമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അത് യാഥാർഥ്യമാകുകയാണ്.

മെയ്ക് ഇൻ ഇന്ത്യക്കു കൂടുതൽ കരുത്തേറുകയാണ്‌. ഇന്ത്യയും റഷ്യയും ചേർന്ന് പുറത്തിറക്കിയ ലോകത്തിന്റെ പേടി സ്വപ്നമായ ബ്രഹ്മോസിന്റെ ആധുനിക പതിപ്പ്  ബ്രഹ്മോസ് II ഹൈപ്പർസോണിക്  മിസൈൽ ഉടൻ യാഥാർഥ്യമാകും.

2023 മാർച്ച് ൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവലും റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവും പ്രധാനമായും ചർച്ച ചെയ്തത്  ബ്രഹ്മോസ് മിസൈലിന്റെ ഹൈപ്പർസോണിക് പതിപ്പിന്റെ സംയുക്ത വികസനത്തിന്റെ സാധ്യതകളെക്കുറിച്ച് തന്നെയാണ്.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) ഭാഗമായി നടന്ന യോഗത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ പ്രതിരോധ മേഖലയിലെ സഹകരണവും റഷ്യയിൽ നിന്ന് പ്രതിരോധ സാമഗ്രികൾ ഏറ്റെടുക്കുന്നതുമായിരുന്നു.

റഷ്യ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും വെസ്റ്റേൺ ബ്ലോക്കിലെ മറ്റ് ശക്തികളെയും അപേക്ഷിച്ച് പ്രത്യേകിച്ച് ഹൈപ്പർസോണിക് ആയുധങ്ങളുടെ മേഖലയിൽ വളരെ മുന്നിലാണ്. ഈ മിസൈലുകൾ മോഡേൺ വാർഫെയറിലെ ഒരു ഗെയിം ചേഞ്ചറായി കണക്കാക്കപ്പെടുന്നു.
ഹൈപ്പർസോണിക് വെപ്പൺ സിസ്റ്റങ്ങൾ വളരെ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന നൂതന സൈനിക സാങ്കേതികവിദ്യകളാണ്, സാധാരണ മാക്-5 അല്ലെങ്കിൽ ശബ്ദത്തിന്റെ വേഗതയേക്കാൾ അഞ്ചിരട്ടി വേഗതയുള്ളതാണ്  ഇവ.  

എന്നാൽ  ഇന്ത്യ നിർമിക്കാൻ പോകുന്ന ബ്രഹ്മോസ്-II-ന് മാക്-7 വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നും 300 മൈലിലധികം ദൂരപരിധിയുണ്ടെന്നും പ്രതീക്ഷിക്കുന്നു. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാം.

കൂടാതെ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, വിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപണം നടത്താൻ അവർക്ക് കഴിവുണ്ട്. അവയ്ക്ക് ആണവായുധങ്ങളും പരമ്പരാഗത പോർമുനകളും വഹിക്കാൻ കഴിയും, സൈനിക പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് വേഗത, ദൂരപരിധി, ശത്രു പ്രതിരോധത്തിലേക്ക് തുളച്ചുകയറാനുള്ള കഴിവ് എന്നിവ സുപ്രധാനമാണ്.

 “ലോകം മുഴുവൻ  ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ടെക്നോളജിയിൽ പ്രവർത്തിക്കുകയാണ്. യുഎസും ചൈനയും തങ്ങളുടെ ക്രൂയിസ് മിസൈലുകളുടെ ഹൈപ്പർസോണിക് വകഭേദങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹൈപ്പർസോണിക് മിസൈലിനുള്ള ടെക്നോളജി ബ്രിക്‌സ് ഇന്ത്യയും റഷ്യയും ചേർന്ന് രൂപകല്പന ചെയ്തിട്ടുണ്ട് ,” ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ അതുൽ റാണെപറഞ്ഞു.

റഷ്യൻ-ഇന്ത്യൻ ബ്രഹ്മോസ് മിസൈൽ എയ്‌റോസ്‌പേസ് കമ്പനി സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. എൻപിഒ മഷിനോസ്‌ട്രോയേനിയയും ഇന്ത്യയുടെ ഡിആർഡിഒയും (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version