പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിനായി കേന്ദ്രം വളരെയേറെ പദ്ധതികൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

അടുത്ത നാല് വർഷം കേന്ദ്രം കേരളത്തിലെ റെയിൽവേ വികസനത്തിനായി 1000 കോടി മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 24  മാസങ്ങൾക്കകം കേരളത്തിലെ റെയിൽവേ ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചു വന്ദേ ഭാരതിന്റെ വേഗത പരമാവധി നിലയിലേക്കെത്തിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകി. അങ്ങനെ വരുമ്പോൾ അഞ്ചര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേക്കെത്താനാകും.

സംസ്ഥാനത്തെ തിരുവനന്തപുരം, വർക്കല, എറണാകുളം, ചെങ്ങന്നൂർ, തൃശൂർ , കോഴിക്കോട്  റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൗകര്യത്തിലേക്കു വികസിപ്പിക്കും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ മനോഹാരിതക്കു കോട്ടം തട്ടാതെ തന്നെ വികസനം നടപ്പാക്കും. ഒരു കാലത്തു രാജ്യത്തു 400  സ്റ്റാർട്ടപ്പുകൾ ആണുണ്ടായിരുന്നെങ്കിൽ ഇന്നത് 90000 എന്ന എണ്ണത്തിലേക്കു മാറിയിട്ടുണ്ട്. കേരളത്തിൽ വികസനം കൊണ്ടുവരുന്നതിന് സംസ്ഥാന  സർക്കാരിന്റെ പൂർണ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version