ഫോൺ ഡാറ്റ ചോർത്തുന്ന ട്രൂ കോളറിനെ എങ്ങിനെ തടയാം?

ട്രൂകോളർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?  നിങ്ങളെ ആരാണ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതെന്നും, നിങ്ങളുടെ കൈവശമുള്ള ഒരു സെൽ നമ്പറിന്റെ പേരുവിവരങ്ങൾ അറിയുവാനും ഒക്കെ ഭൂരിഭാഗം പേരും രണ്ടിലൊന്ന് ചിന്തിക്കാതെ ആശ്രയിക്കുന്ന അപ്പന് ട്രൂകോളർ. നിങ്ങൾക്ക് ഈ ആപ്പിലൂടെ നിങ്ങളുടെ മൊബൈൽ വ്യക്തിഗത സുരക്ഷ ഉറപ്പാക്കാം. എന്നാൽ  ഇത് കൂടി കേട്ടുകൊള്ളൂ..

നിങ്ങളുടെ ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാം ട്രൂപ് കോളർ വഴി. അതെങ്ങനെയെന്നറിയണ്ടേ. സുരക്ഷിതരായിരിക്കുവാൻ ട്രൂകോളറിൽ നിന്ന് നിങ്ങളുടെ നമ്പർ അൺലിസ്റ്റ് ചെയ്യുക മാത്രമാണ് ഏക പോംവഴി എന്ന് കൂടി അറിഞ്ഞോളൂ.

അതെ സമയം ട്രൂ കോളറിന്റെ  സുരക്ഷിത്വമില്ലായ്മ മുൻനിർത്തി അജ്ഞാത കോളുകൾക്ക് തടയിടാൻ ഒരുങ്ങുകയാണ് ട്രായ്. കോള്‍ വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാന്‍ ഉപഭോക്താവിന് സാധ്യമാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഫോൺ തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാനാകുമെന്നാണ് ട്രായുടെ കണക്കൂകൂട്ടൽ.

അത്ര സുരക്ഷിതമല്ല നമുക്ക് ഈ ട്രൂ കോളർ

തീർച്ചയായിട്ടും ആവശ്യമാണ് എന്ന ധാരണയിൽ കൂടുതല്‍ പേരും ഫോണില്‍ ഇസ്റ്റാള്‍ ചെയ്തുവച്ചിരിക്കുന്ന ആപ്പാണ് ട്രൂ കോളര്‍. പരിചിതമല്ലാത്ത സെൽ നമ്പറിൽ നിന്ന് വരുന്ന കോളുകളും മെസേജുകളും ആരുടേതാണെന്ന് തിരിച്ചറിയാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍  ട്രൂ കോളറിന്റെ സുരക്ഷ ഉറപ്പാക്കാനാകാത്ത  സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ട്രൂ കോളർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയം തന്നെ രണ്ടാമതൊന്നു ചിന്തിക്കാതെ  എല്ലാ റിക്വസ്‌റ്റിനും അലോ- allow – അനുമതി നൽകുന്നതോടെ തുടങ്ങുന്നു നമ്മുടെ സ്വകാര്യതയ്ക്ക് മേലുള്ള ഭീഷണി.

നമ്മുടെ ഫോണ്‍ ഡാറ്റ ചോര്‍ത്തിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ആപ്പുകള്‍ ചില അനുവാദങ്ങള്‍ ചോദിക്കുന്നത് നിര്‍ദോഷകരമല്ല എന്ന് വിചാരിച്ച്‌ എല്ലാത്തിനും അനുവാദം കൊടുത്താല്‍ അവിടെ നാം അനുമതി നൽകുന്നത് നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനാണ് എന്ന് മനസിലാക്കണം. സ്വകാര്യത നഷ്ടപ്പെട്ടവരായി നാം പിന്നെ അറിയാതെ തന്നെ മാറും.

ഇത്തരത്തില്‍  ട്രൂകോളര്‍ വഴി നിങ്ങളുടെ ഫോണിലെ ഡാറ്റ ചോര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പ്രതിവിധിയുണ്ട്. ആപ്പ് അണ്‍ഇസ്റ്റാള്‍ ചെയ്തതുകൊണ്ട് കാര്യമില്ല കാരണം നിങ്ങളുടെ ഡാറ്റകള്‍ ട്രൂകോളര്‍ സേവ് ചെയ്യുന്നുണ്ടാകും. അതേസമയം അവരുടെ കയ്യിലുള്ള ഡാറ്റകള്‍ നമുക്ക് ഡിലീറ്റ് ചെയ്യാനാകും. എങ്ങനയെന്ന് നോക്കാം:

  1. നിങ്ങളുടെ ഫോണിലെ ട്രൂകോളർ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
  2. ഇടതുഭാഗത്ത് മുകളിലായി കാണുന്ന മെനു സെലക്ട് ചെയ്യുക
  3. അവിടെ സെറ്റിംഗ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക
  4. സെറ്റിംഗ്സിൽ നിന്ന് പ്രൈവസി സെലക്ട് ചെയ്യുക ഓപ്പൺ ആയി വരുന്ന പേജിൽ ഡീആക്ടിവേറ്റ് സെലക്ട് ചെയ്യുക
  5. ഇപ്പോൾ പുതിയൊരു വിൻഡോ കൺഫർമേഷൻ ആവശ്യപ്പെട്ട് ഓപ്പൺ ആകും, അവിടെ എസ് എന്ന് കൊടുക്കുക.

ഇതോടെ നിങ്ങളുടെ ഡാറ്റ സുരക്ഷിതമായിക്കഴിഞ്ഞു എന്ന് ഉറപ്പാക്കാം.

ട്രൂ കോളറിന്റെ  സുരക്ഷിത്വമില്ലായ്മ മുൻനിർത്തി ട്രായും കർശനമായ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അജ്ഞാത കോളുകൾക്ക് തടയിടാൻ ഒരുങ്ങുകയാണ്  ട്രായ്. ഫോണ്‍ തട്ടിപ്പില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. ട്രൂകോളറിന് സമാനമായ സൗകര്യമൊരുക്കുന്നതോടെ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് ഫോൺ വന്നാലും പേര് തെളിഞ്ഞുവരും. 

കോള്‍ വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാന്‍ ഉപഭോക്താവിന് സാധ്യമാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കെവൈസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കും. കോളറുടെ പേര് ഫോണില്‍ തെളിഞ്ഞ് വരുന്നത് ഉറപ്പാക്കുന്ന രീതിയിലാണ് കെവൈസി പരിഷ്‌കരിക്കുക.

ഇതിലൂടെ സ്പാം കോളുകള്‍ ഉള്‍പ്പെടെ തടയാന്‍ സാധിക്കുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്.  ക്രൗഡ് സോഴ്‌സിങ്ങിലൂടെയാണ് ട്രൂ കോളര്‍ ഡേറ്റ ശേഖരിക്കുന്നത്. ഡേറ്റ വസ്തുതാപരമാണോ എന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ല എന്ന പോരായ്മയും ഉണ്ട്. പലരും ട്രൂകോളര്‍ ഡയറക്ടറിയില്‍ നിന്ന് നമ്പർ ഡീലിങ്ക് ചെയ്യുന്ന പ്രവണതയുണ്ട്. എന്നാൽ കുറ്റമറ്റ രീതിയിൽ അജ്ഞാത കോളുകള്‍ തിരിച്ചറിയുന്നതിനാണ് ട്രായ് നടപടി സ്വീകരിക്കാന്‍ പോകുന്നത്.

ചൈനയുടെ 54 ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇന്ത്യ നിരോധിച്ചത് ഇയ്യിടെയാണ്. 2020 ന് ശേഷം 385 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇത്തരത്തില്‍ നിരോധിച്ചത് എന്നത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി ആപ്പുകള്‍ മാറുന്നു എന്നതിന്റെ തെളിവാണ്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version