ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവ്. എന്നാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല.കാരണം ഇപ്പോൾ ഇന്ത്യ ചെയ്യുന്നത് റഷ്യ നൽകുന്ന വിലകുറഞ്ഞ എണ്ണ പരമാവധി ഇന്ത്യയിലെത്തിച്ചു സംഭരിക്കുകയാണ്. ആ സംഭരണം ഇൻഡ്യക്കു നേട്ടം തന്നെയാണ്.

എന്നാൽ അതിനൊരു മറുപുറമുണ്ട്.

റഷ്യയുമായി കൂടുതൽ അടുക്കുംതോറും ഇന്ത്യ ഒപെക്കിന്റെ സൗഹൃദ വ്യാപാര ലിസ്റ്റിൽ നിന്നും അകന്നുകൊണ്ടേയിരിക്കും. അത് സംഭവിക്കാതിരിക്കാൻ ഇന്ത്യ മറ്റൊരു ഡിപ്ലോമാറ്റിക് നീക്കം നടത്തേണ്ടിയിരിക്കുന്നു.

ഒരുഘട്ടത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഒപെക്കിൽ നിന്നായിരുന്നു. എന്നാലിന്ന് പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണ ഇറക്കുമതിയിൽ 46 ശതമാനം ഇടിവാണ് ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയത്.

റഷ്യയിൽനിന്നു വില കുറച്ചു ലഭിക്കുന്ന എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങിക്കൂട്ടുന്നതാണ് ഒപെക്കിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവുണ്ടാകാൻ കാരണം. കഴിഞ്ഞ ഏഴു മാസമായി ഇന്ത്യക്കു ലഭിക്കുന്ന ക്രൂഡിന്‍റെ മൂന്നിലൊന്നും റഷ്യയിൽനിന്നാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ 68,600 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ റഷ്യയിൽനിന്നു വാങ്ങിയിരുന്നത്. ഈ വർഷം മാർച്ചിൽ അത് 16 ലക്ഷത്തിലേക്കു കുതിച്ചുയർന്നു.
പ്രതിദിനം 16.7 ലക്ഷം ബാരലെന്ന കണക്കിലാണു ഏപ്രിലിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്. ഒപെക്ക് രാജ്യങ്ങളിൽനിന്നു മൊത്തമായി വാങ്ങിയത് 21 ലക്ഷം ബാരൽ മാത്രം. ഇറാക്കിൽനിന്ന് 8.1 ലക്ഷവും സൗദിയിൽനിന്ന് 6.7 ലക്ഷവും ബാരലുകളാണ് ഇന്ത്യ പ്രതിദിനം വാങ്ങുന്നത്. യുഎഇയിൽനിന്ന് 1.8 ലക്ഷം ബാരലും അമേരിക്കയിൽനിന്ന് 1.19 ലക്ഷം ബാരൽ എണ്ണയും ഇന്ത്യ വാങ്ങുന്നുണ്ട്.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു ലോകരാഷ്‌ട്രങ്ങൾ റഷ്യക്ക് ഉപരോധമേർപ്പെടുത്തുകയും എണ്ണ വാങ്ങൽ നിർത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ്, റഷ്യ ഇന്ത്യക്കു വില കുറച്ച് എണ്ണ വിൽക്കാൻ തുടങ്ങിയത്.

India has recorded the steepest drop in oil imports from OPEC in history, but the reason behind it is not unusual. India is currently stockpiling large amounts of affordable oil from Russia, which is beneficial for the country. However, this could potentially result in India moving further away from OPEC’s trade list, creating a diplomatic challenge for the nation. Therefore, India must take steps to maintain good relations with OPEC while strengthening its bond with Russia.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version