ലോകത്തിലെ ഏറ്റവും സമ്പന്നമായ ലിഥിയം നിക്ഷേപങ്ങളുളള ബൊളീവിയയിൽ ഇലക്ട്രിക് കാറുകളിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ് EV സ്റ്റാർട്ടപ്പ് ക്വാണ്ടം മോട്ടോഴ്സ്.
വിലകുറഞ്ഞതും സബ്സിഡിയുള്ളതുമായ ഇറക്കുമതി ഗ്യാസോലിൻ ഇപ്പോഴും ഉപയോഗിക്കുന്ന ലിഥിയം സമ്പന്ന രാജ്യമായ ബൊളീവിയയിലെ വാഹന വ്യവസായത്തെ EV-കൾ മാറ്റുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സംരംഭകർ നാല് വർഷം മുമ്പ് ആരംഭിച്ചതാണ് ക്വാണ്ടം മോട്ടോഴ്സ് എന്ന കമ്പനി. ഒരു പെട്ടി പോലെ നിർമ്മിച്ച, ക്വാണ്ടം ഇലക്ട്രിക് കാറുകൾ 56 KM/HR ൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കും, ബൊളീവിയയിലെ വിൽപ്പന വില ഏകദേശം 7,500 ഡോളർ ആണ്.
ഒരു ഗാർഹിക ഔട്ട്ലെറ്റിൽ നിന്ന് റീചാർജ് ചെയ്യാനാവുന്ന EVയിൽ ഒറ്റച്ചാർജ്ജിൽ 80 കിലോമീറ്റർ സഞ്ചരിക്കാനും കഴിയും. ബൊളീവിയയിൽ വിൽക്കുന്ന വാഹനങ്ങൾക്ക് ബൊളീവിയൻ നിർമ്മിത ഇലക്ട്രിക്കൽ ഭാഗങ്ങളും ഷാസിയുമാണ് ഉപയോഗിക്കുന്നത്.
രാജ്യത്തെ ഏക ഇലക്ട്രിക് കാറുകളുടെ നിർമ്മാതാക്കളാണ് ക്വാണ്ടം മോട്ടോഴ്സ്. ബൊളീവിയയ്ക്ക് ടെസ്ലയുടെ വമ്പൻ കാറുകളെക്കാൾ അനുയോജ്യം ചെറുകാറുകളാണെന്ന് ക്വാണ്ടം മോട്ടോഴ്സിന്റെ ജനറൽ മാനേജർ ജോസ് കാർലോസ് മാർക്വേസ് പറയുന്നു. കാരണം ബൊളിവിയൻ തെരുവുകൾ കാലിഫോർണിയയിലേതിനെക്കാൾ ഇടുങ്ങിയതും ബോംബെയിലേയും ന്യൂഡൽഹിയിലേയും പോലെയാണെന്നാണ് ജോസ് കാർലോസ് മാർക്വേസ് പറയുന്നത്. എന്നാൽ ക്വാണ്ടം മോട്ടോഴ്സിന് ആദ്യ EV-പുറത്തിറക്കി നാല് വർഷത്തിനുള്ളിൽ ബൊളീവിയയിൽ കഷ്ടിച്ച് 350 കാറുകളും പെറുവിലും പരാഗ്വേയിലും ചുരുങ്ങിയ എണ്ണം യൂണിറ്റുകളും വിറ്റഴിക്കാനായത്. 2023 അവസാനത്തോടെ മെക്സിക്കോയിൽ 500 വാഹനങ്ങളുടെ വാർഷിക ശേഷിയുള്ള പ്ലാന്റ് തുറക്കാൻ പദ്ധതിയിടുന്നതായി ജോസ് കാർലോസ് മാർക്വേസ് പറഞ്ഞു. ചൈനയുടേതിന് സമാനമായതോ അതിലും കുറഞ്ഞതോ ആയ നിർമാണച്ചെലവുള്ള ഒരു മെക്സിക്കൻ നിർമ്മിത കോംപാക്ട് ഇലക്ട്രിക് വാഹനമാണ് കമ്പനി ലക്ഷ്യമിടുന്നത്, മാർക്വേസ് പറഞ്ഞു.
ഇവികളുടെ നിർമ്മാണത്തിനായി പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം ഓരോ പ്രദേശത്തും തൊഴിലും സാമ്പത്തിക വികസനവും സൃഷ്ടിക്കുമെന്ന് മാർക്വേസ് കൂട്ടിച്ചേർത്തു. 1972 നും 1980 നും ഇടയിൽ ഇക്വഡോറിലെ അയ്മേസ നിർമ്മിച്ച ആൻഡിനോ എന്ന വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ക്വാണ്ടം, മാർക്വേസ് പറഞ്ഞു.
21 ദശലക്ഷം ടൺ ലിഥിയം കണക്കാക്കിയ ബൊളീവിയയിൽ ലോകത്തിലെ ഏറ്റവും വലിയ ലിഥിയം കരുതൽ ശേഖരമാണുളളത്. ഇലക്ട്രിക് ബാറ്ററികളിലെ ഒരു പ്രധാന ഘടകമാണ് ലിഥിയമെങ്കിലും ഇതുവരെ ലോഹത്തിന്റെ വലിയ വിഭവങ്ങൾ വേർതിരിച്ചെടുക്കാനും വ്യവസായവൽക്കരിക്കാനും ബൊളീവിയയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ, പ്രചാരത്തിലുള്ള ഭൂരിഭാഗം വാഹനങ്ങളും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര വിപണിയിൽ പകുതി വിലയ്ക്ക് വിൽക്കുന്നതിന് ഇറക്കുമതി ചെയ്ത ഇന്ധനത്തിന് സബ്സിഡിയായി ദശലക്ഷക്കണക്കിന് ഡോളർ സർക്കാർ ചിലവഴിക്കുന്നത് തുടരുകയാണ്.