ഇന്ത്യ-യുഎഇ വ്യാപാരം ‘അടുത്ത തലത്തിലേക്ക്’ വികസിപ്പിക്കുന്നതിനായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) മുംബൈയിൽ ഓഫീസ് ആരംഭിക്കും. മുംബൈയിലെ DMCC യുടെ പ്രതിനിധി ഓഫീസ് എല്ലാ റെഗുലേറ്ററി, കംപ്ലയിൻസ്, കമ്പനി രജിസ്ട്രേഷൻ സൊല്യൂഷനുകളും കൈകാര്യം ചെയ്യും. കൂടാതെ ഇന്ത്യൻ ബിസിനസുകൾക്കായി പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത ലൈസൻസ് പാക്കേജുകളും നൽകും.
മുംബൈയിലെ പ്രതിനിധി ഓഫീസ് നയിക്കുന്നത് 15 വർഷത്തെ ബാങ്കിംഗ്, കൺസൾട്ടിംഗ് അനുഭവമുള്ള ഐഐടി മുംബൈയിൽ നിന്നും വാർട്ടൺ ബിസിനസ് സ്കൂളിൽ നിന്നും ബിരുദം നേടിയ സിദ്ധാർത്ഥ് ഷായാണ്.
കഴിഞ്ഞ വർഷം ഒപ്പുവച്ച യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ പിന്തുണച്ച് യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനാണ് പുതിയ ഓഫീസിലൂടെ ഡിഎംസിസി ലക്ഷ്യമിടുന്നത്. 3,700 കമ്പനികൾ നിലവിൽ ഇന്ത്യയിൽ ഡിഎംസിസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് DMCC ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബിൻ സുലായം പറഞ്ഞു. 180 രാജ്യങ്ങളിൽ നിന്നുള്ള 21,000 അംഗ സ്ഥാപനങ്ങളുളള ഡിഎംസിസി 65,000 പേർക്ക് തൊഴിലും നൽകുന്നു.

ഇന്ത്യ, യുകെ, ജർമ്മനി, ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള രജിസ്ട്രേഡ് കമ്പനികളിൽ 90 ശതമാനവും ദുബായുടെ ജിഡിപിയിലേക്ക് ഏകദേശം 10 ശതമാനം സംഭാവന ചെയ്യുന്നു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രപരമായ തലത്തിലെത്തി. 11 മാസത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 14 ശതമാനം വർധിച്ച് 76.9 ബില്യൺ ഡോളറിലെത്തി. ഞങ്ങളുടെ ഫ്രീ സോണിൽ 3,700-ലധികം ഇന്ത്യൻ ബിസിനസുകൾ ഉള്ളതിനാൽ, UAE-യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിൽ DMCC പ്രതിജ്ഞാബദ്ധമാണ്, ഡിഎംസിസി അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു.

ദുബായിലൂടെ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ബിസിനസുകൾക്ക് പ്രതിനിധി ഓഫീസ് ഒറ്റത്തവണ സൊല്യുഷൻ നൽകുകയും ഡിഎംസിസിയിൽ സാന്നിധ്യം സ്ഥാപിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. ഇന്ത്യൻ സംരംഭകർക്കും വൻകിട കമ്പനികൾക്കും ഒരുപോലെ ബിസിനസ്സ് ചെയ്യാനുള്ള നിരവധി സൗകര്യങ്ങളും സേവനങ്ങളും DMCC വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ നടത്തിയ മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ്ഷോയുടെ ഭാഗമായാണ് ഓഫീസ് പ്രഖ്യാപിച്ചത്. റോഡ്ഷോയുടെ ഭാഗമായി ഡിഎംസിസി മുംബൈ, സൂറത്ത്, ജയ്പൂർ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങൾ സന്ദർശിച്ചിരുന്നു.