കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ( സിയാൽ) ആറ് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.
സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഹാംഗറിന്റെ ഓട്ടോമാറ്റിക് ഡോർ സംവിധാനം, കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കൾ, ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനം എന്നിവയും വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ഹാംഗറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്ളൈനാസിന്റെ മെയിന്റനൻസ് മാനേജർ ഹമീദ് ഹുസൈൻ ഏറ്റുവാങ്ങി. വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന റോഡിന് സമാന്തരമായി നിർമിച്ച സർവീസ് റോഡ് ആലുവ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കാലടി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലേയ്ക്ക് എത്താൻ പണികഴിപ്പിച്ച റോഡ് അങ്കമാലി എം.എൽ.എ റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം വ്യോമയാന-അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ എൻ.വി. ജോർജ്, സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിൽ, എയർവർക്സ് മാനേജിങ് ഡയറക്ടർ ആനന്ദ് ഭാസ്ക്കർ തുടങ്ങിയവർ പങ്കെടുത്തു
Cochin International Aviation Services Limited (CIASL), a subsidiary of SIAL, celebrated the inauguration of several projects. These included the modernization of the aircraft maintenance hangar, the introduction of an automatic door system, the acquisition of bullet-resistant vehicles for enhanced security, and the installation of a new lighting system in the apron area. The event was graced by Industries Minister P Rajeev, signifying important advancements in infrastructure and safety at Kochi airport.