മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ജിപ്സിക്ക് ഏറ്റവും യോഗ്യമായ പകരക്കാരനായാണ് ജിംനിയെ കാണുന്നത്. ജിംനിയുടെ 5-ഡോർ പതിപ്പിൽ ഇന്ത്യൻ സൈന്യം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
Maruti Suzuki Jimny എസ്യുവിയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ഇത് ഇതുവരെ 25,000 ബുക്കിംഗുകൾ നേടിയിട്ടുണ്ട്. SUV രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും – Zeta, Alpha. മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനിലാണ് വരുന്നതെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എസ്യുവിക്ക് 5 സ്പീഡ് മാനുവൽ, 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഉണ്ടായിരിക്കും. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 16.94kmpl മൈലേജ് വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) പതിപ്പിന്, 16.39kmpl ഇന്ധനക്ഷമത അവകാശപ്പെടുന്നു.
9 ഇഞ്ച് ടച്ച്സ്ക്രീൻ, SmartPlay Pro+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, Arkamys സൗണ്ട് സിസ്റ്റം എന്നിവയുമായാണ് എസ്യുവി വരുന്നത്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള Electronic Stability Programme, hill-descent കൺട്രോൾ, റിയർ വ്യൂ ക്യാമറ, Electronic Brake Force Distribution ഉളള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും. 10-12 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ജിംനി, വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയുമായി ഏറ്റുമുട്ടും.
Maruti Suzuki’s Jimny off-roader will be available for sale starting June 7, with the Indian armed forces showing interest in its operational use. Senior executive director Shashank Srivastava stated that discussions with the armed forces will proceed after the official launch. The Jimny will exclusively come in a four-wheel drive version, maintaining its reputation as a hardcore off-roader.