സിംകാർഡും, ഇന്റർനെറ്റ് കണക്‌ഷനും മാത്രമല്ല ജിയോ സിനിമ കാണുന്നവർക്ക് കറുമുറെ ആസ്വദിക്കാൻ നല്ല ക്രഞ്ചി  സ്‌നാക്‌സും എങ്ങിനെ നൽകണമെന്ന് വ്യക്തമായറിയാം  റിലയൻസിന്. ഇതാ റിലയൻസ് വരുന്നു കോൺ ചിപ്സ് സ്നാക്സുമായി.

ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡായ അലൻസ് ബ്യൂഗിൾസിന്റെ -Alan’s Bugles -ലോഞ്ച് Reliance  കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL ) ആരംഭിക്കുക കേരളത്തിൽ നിന്ന്. ക്രമേണ അത് ഇന്ത്യയിലുടനീളം  വ്യാപിപ്പിക്കുവാനാണ് പദ്ധതി.

50 വർഷത്തിലേറെ പാരമ്പര്യമുള്ള, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ളതും യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിപണികളിൽ ലഭ്യമായതുമായ അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡാണ് അലൻസ് ബ്യൂഗിൾസ് ഇന്ത്യയിൽ അവതരിപ്പിച്ചത്.  

അലൻസ് ബ്യൂഗിൾസ്  ഒറിജിനൽ (സാൾട്ടഡ്), തക്കാളി, ചീസ് തുടങ്ങിയ രുചികളിൽ -Original (Salted), Tomato and Cheese -10 രൂപ മുതൽ പോക്കറ്റ് ഫ്രണ്ട്‌ലി വിലയ്ക്ക് ലഭ്യമാകും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന RPCLന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ലോഞ്ച്.

അലൻസ് ബ്യൂഗിൾസ് കോണിന്റെ ആകൃതിയിലുള്ള  ക്രഞ്ചി ചിപ്‌സുകളാണ്. ആർ‌സി‌പി‌എല്ലിന്റെ അലൻസ് ബ്യൂഗിൾസിന്റെ ലോഞ്ച് കേരളത്തിൽ നിന്ന് ആരംഭിക്കുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും.  

ജനറൽ മിൽസ് ഇന്ത്യയുടെ ഫിനാൻസ് ഡയറക്ടർ  ശേഷാദ്രി സവൽഗി :

ജനറൽ മിൽസിന് ആഗോളതലത്തിൽ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ ബ്യൂഗിൾസ് ഇന്ത്യയിൽ സാന്നിധ്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ആഗോളതലത്തിൽ ഉപഭോക്താക്കൾ ഇഷ്ടപെടുന്ന  കോണിന്റെ ആകൃതിയിലുള്ള ബ്യൂഗിൾ  കോൺ ചിപ്‌സുകൾ   ഇന്ത്യയിലുടനീളമുള്ള ലഘുഭക്ഷണ പ്രേമികൾ  ആസ്വദിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”.

“അലൻസ് ബ്യൂഗിൾസ്ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാക്കുന്നതോടെ  ഇന്ത്യൻ ഉപഭോക്താവിന് പ്രീമിയം സ്‌നാക്‌സ്  ആസ്വദിക്കാൻ സാധിക്കും. ഒപ്പം പാശ്ചാത്യ ലഘുഭക്ഷണ വിപണിയിൽ സജീവമായി പങ്കെടൂത്ത് എഫ് എം സി ജി  വിപണിയിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ബ്യൂഗിളുകളിൽ നിന്ന് ആരംഭിക്കുന്ന അലൻസ്  സ്നാക്സുകളുടെ ശ്രേണി”  ആർ‌സി‌പി‌എൽ വക്താവ് പറഞ്ഞു.

Reliance Consumer Products Limited (RCPL), a wholly-owned subsidiary of Reliance Retail Ventures Limited (RRVL) and the FMCG arm, has entered the western snacks category in India by introducing Alan’s Bugles. This marks the first-time availability of Bugles, a renowned international corn chip snack brand with over 50 years of heritage owned by General Mills, in the Indian market. Bugles is widely popular in global markets such as the UK, US, and the Middle East.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version