2023-ലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ ലിസ്റ്റിൽ ആദ്യത്തെ അഞ്ചിൽ മൂന്നു കമ്പനികളും ടെക്‌നോളജി ബ്രാൻഡുകൾ. ലോകത്തെ മുൻനിര ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡ് പുറത്തിറക്കിയ പട്ടികയിലാണീ ടെക്നോളജി ബ്രാൻഡ് മേൽക്കോയ്മ.

  • 10,95,766 ദശലക്ഷം രൂപ ബ്രാൻഡ് മൂല്യത്തോടെ ടെക്നോളജി വിഭാഗത്തിൽ പെട്ട ടാറ്റ കൺസൾട്ടൻസി സർവീസ് ആണ് ഒന്നാമത്.
  • 6,53,208 ദശലക്ഷം രൂപയുടെ ബ്രാൻഡ് മൂല്യത്തോടെ ഡൈവേഴ്‌സിഫൈഡ്‌ വിഭാഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് രണ്ടാം സ്ഥാനം നേടിയപ്പോൾ ടെക്നോളജി വിഭാഗത്തിൽ വന്ന ഇൻഫോസിസ് 5,33,238  ദശലക്ഷം രൂപ ബ്രാൻഡ് മൂല്യത്തോടെ മൂന്നാം സ്ഥാനത്തെത്തി.
  • 5,02,910  ദശലക്ഷം രൂപ ബ്രാൻഡ് മൂല്യമുള്ള HDFC ബാങ്ക് നാലാം സ്ഥാനത്തെത്തി.
  • 4,90,273 ദശലക്ഷം ബ്രാൻഡ് മൂല്യത്തോടെ ടെക്നോളജി വിഭാഗത്തിലെ ജിയോ അഞ്ചാം സ്ഥാനത്തും എത്തി.
  • ഇന്റർബ്രാൻഡ് ലിസ്റ്റിൽ രണ്ടു സ്ഥാനങ്ങളടക്കം ഒറ്റയടിക്ക് മൂന്നു നേട്ടങ്ങളാണ് Reliance Group സ്വന്തമാക്കിയത്.
  • ഇന്റർബ്രാൻഡ് 2023 ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 5 ബ്രാൻഡുകളിൽ രണ്ടാം സ്ഥാനം റിലയൻസ് ഇൻഡസ്ട്രീസും, അഞ്ചാം സ്ഥാനം ജിയോയും നേടി.
  • റിലയൻസ് ഇൻഡസ്ട്രീസ്  653,208 ദശലക്ഷം രൂപയുടെ ബ്രാൻഡ് മൂല്യവും രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ ദശകത്തിൽ 121% വളർച്ച കമ്പനി കൈവരിച്ചു.
  • പ്രമുഖ ടെക്‌നോളജി ബ്രാൻഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാൻഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി പട്ടികയിൽ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തി.
  • ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റ്-ഐപിഎൽ ഫൈനൽ- എന്ന മറ്റൊരു പുതിയ റെക്കോഡുമായി ജിയോസിനിമയും നേട്ടം കൈവരിച്ചു .

ഇന്റെർബ്രാൻഡ് പട്ടിക

ലിസ്റ്റിൽ 6 മുതൽ 10 റാങ്കിങ് വരെ വന്ന കമ്പനികളും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.

6. എയർടെൽ – 465,,535 ദശലക്ഷം രൂപ
7. LIC- 3,37,920 ദശലക്ഷം രൂപ
8. മഹിന്ദ്ര- 3,11,364  ദശലക്ഷം രൂപ
9. SBI- 3,00,552  ദശലക്ഷം രൂപ
10. ICICI- 2,59,153  ദശലക്ഷം രൂപ

ലിസ്റ്റുചെയ്ത ബ്രാൻഡുകളുടെ ക്യുമുലേറ്റീവ് മൂല്യം ആദ്യമായി 100 ബില്യൺ യുഎസ് ഡോളർ കടന്നുവെന്നതാണ് ഈ വർഷത്തെ മികച്ച ഇന്ത്യൻ ബ്രാൻഡ് റിപ്പോർട്ടിന്റെ പ്രത്യേകത.

ഇന്റർബ്രാൻഡ് പത്താം വാർഷിക റിപ്പോർട്ട് 2023 പതിപ്പ് ബ്രാൻഡുകളുടെ ശ്രദ്ധേയമായ വളർച്ചയെ എടുത്തുകാണിക്കുന്നു, ഫീച്ചർ ചെയ്ത എല്ലാ ബ്രാൻഡുകളുടെയും മൊത്തം മൂല്യം 8,310,057 ദശലക്ഷം രൂപയിൽ (100 ബില്യൺ യുഎസ് ഡോളർ) എത്തി. കഴിഞ്ഞ ദശകത്തിൽ 167% കുതിപ്പ്.

TCS, Infosys, Jio എന്നീ മൂന്ന് ടെക്‌നോളജി ബ്രാൻഡുകൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത് ഈ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാമുഖ്യത്തിന് അടിവരയിടുന്നു എന്നത് ശ്രദ്ധേയമാണ്.                    

മികച്ച ആദ്യ മൂന്ന് ബ്രാൻഡുകൾ മാത്രം മികച്ച പത്ത് ബ്രാൻഡുകളുടെ മൊത്തം മൂല്യത്തിന്റെ 46% കൈവരിച്ചു.

മികച്ച പത്ത് ബ്രാൻഡുകളുടെ ക്യുമുലേറ്റീവ് ബ്രാൻഡ് മൂല്യം ലിസ്റ്റിലെ ശേഷിക്കുന്ന 40 ബ്രാൻഡുകളുടെ സംയുക്ത മൂല്യത്തേക്കാൾ കൂടുതലാണ്. INR 4,949,920 ദശലക്ഷം മൂല്യമുള്ള ഈ മുൻനിര ബ്രാൻഡുകൾ, ഫലപ്രദമായ ബ്രാൻഡ് മാനേജ്മെന്റിന്റെ ശക്തിയും ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം സ്ഥാപിക്കാനുള്ള അവരുടെ കഴിവും ഉദാഹരണമാക്കുന്നു.

ടാറ്റ ഐപിഎൽ 2023 ഫൈനൽ- റെക്കോർഡിട്ട് Jio cinema

ജിയോസിനിമ വഴി തത്സമയ സംപ്രേക്ഷണം ചെയ്ത ടാറ്റ ഐപിഎൽ 2023 ഫൈനൽ മത്സരം, ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റായി മാറി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 

ടാറ്റ ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമയിലൂടെ 12 കോടിയിലിലധികം കാഴ്ചക്കാരാണ്  ഫൈനൽ മത്സരം കണ്ടത്. 1700 കോടി വീഡിയോ വ്യൂവർഷിപ്പാണ്  ഐപിഎൽ പതിനാറാം സീസണിൽ ജിയോസിനിമ നേടിയത്.

2.5 കോടിക്ക് മുകളിൽ പുതിയ ഡൗൺലോഡുകളുമായി ഒരു ദിവസം ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്ന റെക്കോർഡും ജിയോസിനിമ നേടി.

12 ഭാഷകളിലായി ഒരേസമയം 17 ഫീഡുകളും 4കെ മൾട്ടി ക്യാം കാഴ്ചകളും 360-ഡിഗ്രി കാഴ്ചയും ഉൾപ്പെടെ മികച്ച അനുഭവം സമ്മാനിച്ചാണ് ജിയോസിനിമ റെക്കോർഡ് തകർത്തത്. ഒരു മത്സരത്തിന് ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിലധികം വർധിക്കുകയും ചെയ്തു.  

ആദ്യ നാല് ആഴ്‌ചകളിലെ മികച്ച പ്രതികരണത്തിന് ശേഷം, ആരാധകർക്കായി ജിയോസിനിമ 360-ഡിഗ്രി വ്യൂവിംഗ് ഫീച്ചറും പുറത്തിറക്കി. 30 നഗരങ്ങളിലായി സ്ഥാപിച്ച ഫാൻ പാർക്കുകളിലൂടെയും ജിയോസിനിമ ഐപിഎൽ കാഴ്ച വേറിട്ട അനുഭവമാക്കി. ജിയോസിനിമ കാഴ്ചക്കാർക്കായുള്ള ജിതോ ധൻ ധനാ ധൻ മത്സരത്തിലൂടെ കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളും ജിയോസിനിമ നൽകി.

ജിയോസിനിമയിൽ പ്രദർശിപ്പിക്കുന്ന പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോർഡാണ്, ഇതിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എൽ 2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുൻനിര ബ്രാൻഡുകളുണ്ട്, കോ-പ്രെസെന്റിങ് സ്പോൺസറായ  ഡ്രീം 11, കോ- പവേർഡ് സ്പോൺസർമാരായ ജിയോ മാർട്ട് , ഫോൺ പേ,  ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി , പ്യൂമ, ആമസോൺ, സൗദി ടൂറിസം, സ്പോട്ടിഫൈ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version