2024 ഡിസംബറോടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറങ്ങും, അത് ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ ആയിരിക്കുമെന്ന്
ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമായ സൂചനയാണ് നൽകുന്നത്. തദ്ദേശീയമായി നിർമിക്കുന്ന മൈക്രോചിപ്പ് ഇന്ത്യയുടെ ചിപ്പ് ഇറക്കുമതി എന്ന സങ്കീർണത ഇല്ലാതാക്കും. കമ്പ്യൂട്ടർ സ്റ്റോറേജ് ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ഇതിനായി ഇന്ത്യയിലെത്തും.

ഇന്ത്യ ചിപ്പ് നിർമാണം ഏറ്റെടുക്കത്തോടെ സൃഷ്ടിക്കപ്പെടുക 80000 തൊഴിലവസരങ്ങൾ എന്നാണ് കണക്കുകൾ.  5000 പേർക്ക് തുടക്കത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകും.  ഇന്ത്യ, യുഎസുമായി സഹകരിച്ചു ചിപ്പ് നിർമാണത്തിൽ വൈദഗ്ധ്യ പരിശീലനം ഒരുക്കും.

ഗുജറാത്തിൽ 2.75 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 22,540 കോടി രൂപ) മുതൽമുടക്കിൽ മൈക്രോൺ അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് പ്ലാന്റും സ്ഥാപിക്കും.

പ്ലാന്റിന്റെ ആകെ ചെലവ് മൈക്രോണിൽ നിന്നുള്ള 825 ദശലക്ഷം യുഎസ് ഡോളറും രണ്ട് ഘട്ടങ്ങളിലായി സർക്കാരിൽ നിന്നുള്ള ബാക്കി തുകയുമാണ്. സൗകര്യത്തിന്റെ ഘട്ടം ഘട്ടമായുള്ള നിർമ്മാണം ഇക്കൊല്ലം  ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500,000 ചതുരശ്ര അടി വിസ്തീർണമുള്ള ക്ലീൻ റൂം സ്ഥലം ഉൾപ്പെടുന്ന ഘട്ടം 2024 അവസാനത്തോടെ പ്രവർത്തനക്ഷമമാകും

ഗുജറാത്തിൽ സ്ഥാപിക്കുന്ന മൈക്രോൺ സെമികണ്ടക്ടർ പ്ലാന്റിനുള്ള ഭൂമി അനുവദിക്കൽ, ഫാക്ടറി ഡിസൈൻ ജോലികൾ, നികുതി പാലിക്കൽ സംബന്ധിച്ച കരാർ എന്നിവ പൂർത്തിയായി കഴിഞ്ഞു.

“ഒരു വർഷത്തിനുള്ളിൽ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കും. മൈക്രോണിൽ നിന്നുള്ള ആദ്യ നിർമ്മിത ഇന്ത്യ ചിപ്പ്   ഏകദേശം ആറ് പാദത്തിനുള്ളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു,”   കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ആധുനിക അർദ്ധചാലക ആവാസവ്യവസ്‌ഥയുടെ അനുപേക്ഷണീയ  ഘടകങ്ങളിലൊന്നായ 40 നാനോ മീറ്റർ  ചിപ്പുകൾ -40 nm- താമസിയാതെ  ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങുമെന്ന്  കേന്ദ്ര  ഇലക്ട്രോണിക്സ്,  ഐ ടി  വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി . വൈദ്യുത ഉപഭോഗം കാര്യമായി  കുറക്കുകയും എന്നാൽ പ്രവർത്തന കാര്യക്ഷമത ഏറെ  വർധിപ്പിക്കുകയും ചെയ്യുന്നവയാണ് 40 നാനോ മീറ്റർ പ്രോസസ്സിലൂടെ തയാറാക്കുന്ന ചിപ്പുകൾ.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ :

“ഏഷ്യയിൽ നിന്നുള്ളവയടക്കം വിവിധ ലോകരാഷ്ട്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ സെമികണ്ടക്റ്റർ വ്യവസായത്തിൽ പ്രവേശിക്കുകയും  ഇതിനോടകം തന്നെ ഈ  രംഗത്ത് ഏറെ മുന്നോട്ട്  പോവുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യ അർദ്ധചാലക വ്യവസായ മേഖലയിലേക്ക് കടക്കുന്നത് തന്നെ 2021-ൽ ആണ്. എന്നാൽ  കേവലം 18 മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഒരു അർദ്ധചാലക ഒരു പാക്കേജിംഗ് പ്ലാന്റ് സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. സെമികണ്ടക്ടർ ഗവേഷണരംഗത്ത് യുഎസുമായി ധാരണാപത്രം ഒപ്പിട്ടതുവഴി 80,000 വിദഗ്ധ തൊഴിലുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും. അതിനു പുറമെ സെമികണ്ടക്റ്റർ മേഖലയിൽ ലാം റിസർച് എന്ന കമ്പനിയുമായി ചേർന്ന് അടുത്ത 10 വർഷത്തിനകം  85,000 വിദഗ്ദ്ധരായ എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കും. ഇതിന്റെ പൈലറ്റ് പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും. ഈ മേഖലയിലെ തുടർ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കായി  ഒരു സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് വരെയുള്ള  നിരവധി പദ്ധതികൾ ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്‌ഥയിൽ ഇടം പിടിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെത്തുടർന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖരായ മൈക്രോൺ ഇന്ത്യയിൽ തങ്ങളുടെ നിർമ്മാണമാരംഭിക്കുന്നത് ഈ  രംഗത്ത് കൂടുതൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ആവിർഭാവത്തിനു വഴിയൊരുക്കും.”

മൈക്രോൺ ടെക്നോളജി കമ്പനിയുടെ സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിൽ നിർമിക്കാനടക്കമാണ് യുഎസുമായി ധാരണയായിരിക്കുന്നത്. മൈക്രോണിന്റെ വരവ് വഴി മാത്രം നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.‌
അടുത്ത ഏതാനും വർഷങ്ങളിൽ പ്ലാന്റ് 5,000 പുതിയ നേരിട്ടുള്ള ജോലികളും 15,000 കമ്മ്യൂണിറ്റി ജോലികളും സൃഷ്ടിക്കുമെന്ന് മൈക്രോൺ  വക്താക്കൾ പറഞ്ഞു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രീതി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version