ഇനി തിരുവനന്തപുരം ലുലു മാൾ വരുന്ന നാല് ദിവസം അടക്കില്ല.
നൈറ്റ് ഷോപ്പിങ്ങും നോൺസ്റ്റോപ്പ് ഷോപ്പിങ്ങും, എല്ലാ ഷോപ്പുകളിലും ബ്രാൻഡുകൾക്ക് 50% വരെ ഇളവും ഒക്കെയുണ്ട്. ഇളവുകൾ അറിയാൻ ഷോപ്പുകൾ കയറി ഇറങ്ങേണ്ട കാര്യവുമില്ല. കേരളത്തിലിതാദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി ബിൽബോർഡും ഉണ്ടാകും.
രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കാന്‍ വിപുലമായ ക്രമീകരണവുമായി കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരം ലുലു മാള്‍.
ആദ്യ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നൈറ്റ് ഷോപ്പിംഗും, നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗും ഒരുമിച്ച് സംഘടിപ്പിച്ചാണ് ഈ ചുവടുവെയ്പ്. ഇതിന്റെ ഭാഗമായി ജൂലൈ ആറാം തീയതി രാവിലെ മുതല്‍ ഒന്‍പതാം തീയതി രാത്രിവരെ തുടര്‍ച്ചയായി മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കാന്‍ നാല് ദിവസവും മാളിലെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവ് ഉപഭോക്താക്കള്‍ക്ക് നൽകുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കടക്കം 500ലധികം ബ്രാന്‍ഡുകളാണ് നൈറ്റ് ഷോപ്പിംഗില്‍ വലിയ ഇളവുകള്‍ നല്‍കുന്നത്.
ഇളവുകളറിയാൻ AR ബിൽ ബോർഡ്
ജൂലൈ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലെ നൈറ്റ് ഷോപ്പിംങ് സമയം, ഇളവുകളുടെ വിവരങ്ങള്‍ എന്നിവയറിയാന്‍ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബില്ബോര്ഡും തയ്യാറാക്കി. കേരളത്തിലാദ്യമായാണ് എആര്‍ സാങ്കേതിക വിദ്യ ഷോപ്പിംഗിലേയ്ക്കും ഉപയോഗപ്പെടുത്തുന്നത്. ബില്‍ ബോര്‍ഡിലെ ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് നൈറ്റ് ഷോപ്പിംഗിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ തത്സമയം മനസിലാക്കാന്‍ സാധിയ്ക്കും.
മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങിലാണ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി, ബയിംഗ് മാനേജര്‍ റഫീഖ് സി.എ, ലുലു ഫൺടൂറ മാനേജർ എബിസൺ സക്കറിയാസ് തുടങ്ങിയവര്‍ ചേര്‍ന്ന് എആര്‍ ബില്‍ബോര്‍ഡ് പുറത്തിറക്കി.