24.79 ലക്ഷം രൂപ പ്രാരംഭവിലയിൽ മൾട്ടി പർപ്പസ് വാഹനമായ Invicto പുറത്തിറക്കി Maruti Suzuki.
Zeta+ 7 സീറ്റ്, Zeta+ 8 സീറ്റ്, Alpha+ 7 സീറ്റ് എന്നിങ്ങനെ വ്യത്യസ്ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ഇൻവിക്ടോ വരുന്നു. Alpha+ 7 സീറ്റർ വേരിയന്റിന് 28.42 ലക്ഷം രൂപയാണ് വില. Zeta+ 8 സീറ്റ് 24.84 ലക്ഷമാണ് വില. നോർമൽ, സ്‌പോർട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഇൻവിക്ടോ വരുന്നത്.
മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പിലെ എട്ടാമത്തെ ഉൽപ്പന്നമാണ് ഇൻവിക്ടോ. വാഹനം മാരുതി സുസുക്കിയുടെ നെക്‌സ ഷോറൂമുകൾ വഴി വിൽക്കും. ഇൻവിക്ടോയുടെ അവതരണം മാരുതിയുടെ ഉൽപ്പന്ന നിരയ്ക്ക് പ്രീമിയം ടച്ച് നൽകും.
ഫീച്ചറുകളുടെ കാര്യത്തിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻവിക്ടോയ്ക്ക് ലഭിക്കുന്നു. 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗ് ഉള്ള പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, ABS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഇൻവിക്ടോയ്ക്ക് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 2.0-ലിറ്റർ, 4 സിലിണ്ടർ എഞ്ചിൻ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ നൽകുന്നു. മൊത്തം പവർ ഔട്ട്പുട്ട് കണക്ക് 183 bhp ആണ്.എഞ്ചിൻ e-CVT ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എംപിവിക്ക് 250 എൻഎം ടോർക്ക് ഉണ്ട്. ശക്തമായ ഹൈബ്രിഡ് ആയതിനാൽ ഇൻവിക്ടോ ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നു. ഇത് ഇൻവിക്ടോയെ ആദ്യത്തെ ഹൈബ്രിഡ്-ഒൺലി, ഓട്ടോമാറ്റിക്-ഓൺലി മാരുതി സുസുക്കി മോഡലാക്കി മാറ്റുന്നു. ഇതിന് 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 23.24kpl ഇന്ധനക്ഷമതയും അവകാശപ്പെടുന്നു. അളവുകളുടെ കാര്യത്തിൽ, Invicto ഇന്നോവ ഹൈക്രോസിന് സമാനമാണ്. ഇതിന് 4,755 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവും 2,850 എംഎം വീൽബേസുമുണ്ട്. ഇൻവിക്ടോയ്ക്ക് 239 ലിറ്ററിന്റെ ബൂട്ട് സ്പേസ് ഉണ്ട്, മൂന്നാമത്തെ റോ മടക്കിവെച്ചുകൊണ്ട് 690 ലിറ്റർ വരെ വികസിപ്പിക്കാം.
ഹൈക്രോസുമായി അടുത്ത ബന്ധമുള്ളതിനാൽ, ഡിസൈനിൽ ഇൻവിക്ടോ ചില സമാനതകൾ പങ്കിടുന്നു. എന്നിരുന്നാലും, ഇൻവിക്ടോയ്ക്ക് അൽപ്പം വ്യത്യസ്തമായ ഗ്രില്ലും അൽപ്പം വ്യത്യസ്തമായ മെഷും ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ളതും തിരശ്ചീനവുമായ രണ്ട് ക്രോം സ്ലേറ്റുകളും ലഭിക്കുന്നു. ഇന്നോവ ഹൈക്രോസിന് സിൽവർ ആക്‌സന്റുകളോട് കൂടിയ കറുപ്പും തവിട്ടുനിറത്തിലുള്ള ഇന്റീരിയർ ലഭിക്കുമ്പോൾ, ഇൻവിക്ടോയ്ക്ക് ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ഒരു കറുത്ത ഇന്റീരിയർ ലഭിക്കുന്നു. നെക്‌സയുടെ ത്രീ-ബ്ലോക്ക് ഡിസൈൻ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഹെഡ്‌ലൈറ്റുകളുടെ സവിശേഷത. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഫോക്സ് സ്കിഡ് പ്ലേറ്റുകളും മാരുതി സുസുക്കിയുടെ പുതിയ എംപിവിയിൽ ഉണ്ട്. ഇൻവിക്ടോയും ഹൈക്രോസും തമ്മിലുള്ള ഒരേയൊരു വ്യത്യാസം, 17 ഇഞ്ച് അലോയ് വീലുകളുടെ രൂപകൽപ്പന മാത്രമാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ടൊയോട്ടയുടെ TNGA-C ‘ഹൈ’ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഒരു മോണോകോക്ക് ഷാസിയാണ് ഇതിനുളളത്.