“When Aviation Meets Astronomy”
ചന്ദ്രയാൻ 3 വിക്ഷേപണവും അതിന്റെ ഭ്രമണപഥത്തിലേക്കുള്ള വിജയകരമായ കുതിപ്പും തത്സമയം നാമെല്ലാവരുംസാക്ഷ്യം വഹിച്ച ദൃശ്യങ്ങളാണ്. എന്നാൽ ചന്ദ്രയാൻ പേടകവും വഹിച്ചു കൊണ്ടുള്ള റോക്കറ്റിന്റെ ആകാശ യാത്രയുടെ ആ ദൃശ്യങ്ങൾ തികച്ചും പുതുമയുള്ളതു തന്നെ. ആ ദൃശ്യങ്ങളാണു ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്.
“When Aviation Meets Astronomy” എന്ന അടിക്കുറിപ്പ് ദൃശ്യത്തെ അല്പം കൂടി വൈറലാക്കി മാറ്റി.
ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. യാദൃശ്ചികമായി, ചന്ദ്രയാൻ-3 വിക്ഷേപിക്കുന്ന സമയത്ത് നോ-ഫ്ലൈ ഏരിയക്കു പുറത്തു ശ്രീഹരിക്കോട്ടയ്ക്ക് മുകളിലൂടെ കടന്നുപോകുകയായിരുന്നു വിമാനം. ഇതിനിടെയാണ് പൈലറ്റിന്റെ അനൗൺസ്‌മെന്റ് മുഴങ്ങിയത്.
Please do not miss to watch this video.https://t.co/j7b1tJjf5J
— Dr. P V Venkitakrishnan (@DrPVVenkitakri1) July 15, 2023
ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ ചരിത്ര സംഭവത്തിന് യാത്രക്കാർക്ക് സാക്ഷികളാകാമെന്ന്. വിൻഡോ സീറ്റിലിരുന്ന ഒരു യാത്രക്കാരൻ തന്റെ മൊബൈലിൽ ഉയർന്നു പൊങ്ങുന്ന ചന്ദ്രയാൻ റോക്കറ്റിന്റെ ഒരു വീഡിയോ റെക്കോർഡു ചെയ്‌തു. ആകാശത്ത് നിന്ന് ഒരു ബഹിരാകാശ പേടകത്തിന്റെ അമേച്വർ വീഡിയോയായി അത്.
ഐഎസ്ആർഒ മെറ്റീരിയൽസ് ആൻഡ് റോക്കറ്റ് മാനുഫാക്ചറിംഗ് ഡയറക്ടർ (റിട്ടയേർഡ്) ഡോ പി വി വെങ്കിടകൃഷ്ണനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്ഷേപണ സമയത്ത് ശ്രീഹരിക്കോട്ടയ്ക്ക് ചുറ്റുമുള്ള വ്യോമാതിർത്തി ഒരു നോ ഫ്ലൈ മേഖലയായിരുന്നു. വിമാനം അതിനു പുറത്തു കൂടിയായിരുന്നു സഞ്ചരിച്ചിരുന്നത്. വിമാനയാത്രക്കാർക്കെലാം മറക്കാനാകാത്ത ഒരു ദൃശ്യങ്ങളാണ് ഇന്ത്യയുടെ ആ അഭിമാന നിമിഷങ്ങൾ നൽകിയത്.