ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും ഉയർത്തിയിരുന്ന ഒരു പരാതിക്കു പിവിആർ സിനിമാസ് പരിഹാരം കണ്ടെത്തിയിരിക്കുന്നു. സിനിമാ ശൃംഖലയായ പിവിആർ സിനിമാസ് പാനീയങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും വില കുറച്ചു കൊണ്ടുള്ള പട്ടിക അവതരിപ്പിച്ചു. അമിത വില കാരണം സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾ തന്നെ കാരണം.
നിലവിൽ പി വി ആർ നോയിഡയിൽ ഈടാക്കിയിരുന്നത് “55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപ, 600 മില്ലി പെപ്സിക്ക് 360 രൂപ.
ഇപ്പോളിതാ പി വി ആർ നോയിഡയിൽ 99 രൂപയിൽ തുടങ്ങുന്ന രണ്ടു പ്രൊമോഷൻ ഓഫറുകളും വാരാന്ത്യങ്ങളിൽ സ്പെഷ്യൽ ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ മറ്റു സിനിമാ മൾട്ടിപ്ലക്സുകൾ മാതൃകയാക്കേണ്ടതാണീ തീരുമാനം
പിവിആർ നോയിഡ ബ്രാഞ്ചിൽ പോപ്കോണിന്റെയും പെപ്സിയുടെയും അമിത വില മാധ്യമങ്ങൾ ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്നം പരിഹരിക്കാൻ പ്രമോഷനുകൾ വാഗ്ദാനം ചെയ്യുകയായിരുന്നു പിവിആർ അധികൃതർ.
ഈ മാസം ആദ്യം, ഒരു പത്രപ്രവർത്തകൻ പിവിആർ നോയിഡയിൽ ചീസ് പോപ്കോണിനും, പെപ്സിക്കും താൻ നൽകിയ അമിത ബില്ലിന്റെ ഫോട്ടോ പങ്കിട്ടതോടെയാണ് ഈ തീരുമാനം.
എന്നിട്ടു പത്രപ്രവർത്തകനായ ത്രിദീപ് കെ മണ്ഡല് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഇങ്ങിനെ കുറിച്ചു:
“55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപ, 600 മില്ലി പെപ്സിക്ക് 360 രൂപ. @_PVRCinemas Noida-ൽ ആകെ 820 രൂപ. അത് @PrimeVideoIN-ന്റെ വാർഷിക സബ്സ്ക്രിപ്ഷന് ഏതാണ്ട് തുല്യമാണ്. ആളുകൾ ഇപ്പോൾ സിനിമാശാലകളിൽ പോകാത്തതിൽ അതിശയിക്കാനില്ല. കുടുംബത്തോടൊപ്പം സിനിമ കാണുന്നത് താങ്ങാനാകാത്ത ഒന്നായി മാറിയിരിക്കുന്നു,”
മൾട്ടിപ്ലെക്സുകളിലെ സ്നാക്സിന്റെ അമിത വിലയെക്കുറിച്ചുള്ള വ്യാപകമായ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട്, സിനിമാ ശൃംഖലയായ പിവിആർ ഐനോക്സ് സ്നാക്സിനും ഡ്രിങ്ക്സിനും രണ്ട് ഓഫറുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
“PVR തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ 99 രൂപ മുതൽ രണ്ട് ഫുഡ് കോമ്പോകൾ അവതരിപ്പിച്ചു,
വാരാന്ത്യങ്ങളിൽ അൺലിമിറ്റഡ് റീഫില്ലുകളോടെ “ബോട്ടംലെസ് പെപ്സി”, “ബോട്ടംലെസ് പോപ്കോൺ”എന്നൊരു ഓഫറും പിവിആർ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
ബെസ്റ്റ് സെല്ലർ @ 99′-ന് ലഭ്യമായ ഓഫർ വിശദാംശങ്ങൾ അനുസരിച്ച്, ഗ്രൂപ്പ് ബുക്കിംഗുകൾക്കോ പ്രത്യേക ഷോകൾക്കോ ഓഫർ ബാധകമല്ല, മാത്രമല്ല ഓഫ്ലൈനായി മാത്രമേ വാങ്ങാനാകൂ. ലക്സ്/ഗോൾഡ്, ടിഎൽസി സിനിമാസ് തുടങ്ങിയ ലക്ഷ്വറി സിനിമാ ഫോർമാറ്റുകളിലൊന്നും കോംബോ ലഭ്യമാകില്ല.