തന്റെ കുഞ്ഞു ആദ്യമായി നടക്കുന്നത് വെബ്കാമിലൂടെ കാണുന്ന ഒരമ്മയുടെ അവസ്ഥയായിരുന്നു അപ്പോൾ ഭൂമിയിൽ ISRO യിലെ ശാസ്ത്രജ്ഞർക്ക്.  
ഇന്ത്യ ചന്ദ്രനിൽ നടന്നിരിക്കുന്നു. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ മൂൺവാക്ക് നടത്തിയിരിക്കുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരവും ചരിത്രപരവുമായ സോഫ്റ്റ് വിക്ഷേപണത്തിന് ശേഷം ചന്ദ്രയാൻ 3 ന്റെ ആദ്യ നീക്കത്തിൽ റോവർ പ്രവർത്തനക്ഷമമായെന്നു ISRO ട്വീറ്റ് ചെയ്തു. “Made in India, Made for the Moon, The Ch-3 Rover ramped down from the Lander and India took a walk on the moon!”

ബുധനാഴ്ച വൈകീട്ട് 6.04-ന് വിജയകരമായി ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ 3 ചന്ദ്രന്റെ പൊടിപടലങ്ങൾ അടങ്ങുന്നത് കാത്തിരുന്നു. പിനീട് വിക്രം ലാൻഡറിന്റെ വയറ്റിൽ ഘടിപ്പിച്ച പ്രഗ്യാൻ റോവറിന്റെ പ്രവർത്തനം ആരംഭിച്ചു, റോവർ പുറത്തുവന്നു. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ കെ ഗോയങ്കയാണ് വിക്രമിൽ നിന്ന് പുറത്തിറങ്ങുന്ന പ്രഗ്യന്റെ ആദ്യ ചിത്രം പങ്കുവെച്ചത്.

ചന്ദ്രയാൻ 3 ഭൂമിയിൽ തിരിച്ചെത്തുമോ? 14 ദിവസത്തിന് ശേഷം വിക്രമും പ്രഗ്യാനും എന്ത് ചെയ്യും?



വൈകിട്ട് 6.04ന് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്തു. ലാൻഡിംഗിനായി ചന്ദ്രോപരിതലത്തിലെ ഒരു പരന്ന പ്രദേശമാണ് അത് തിരഞ്ഞെടുത്തത്. ലാൻഡിംഗ് ഇമേജർ ക്യാമറ പകർത്തിയ ലാൻഡിംഗ് സൈറ്റിന്റെ ഫോട്ടോ ലാൻഡർ അയച്ചു.

ചന്ദ്രയാൻ 3 ലാൻഡറും MOX-ISTRAC ബെംഗളൂരുവും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചു. ലാൻഡർ ഇറങ്ങുന്നതിനിടയിൽ ലാൻഡിംഗിന്റെ കുറച്ച് ഫോട്ടോകൾ എടുത്ത് അത് ഭൂമിയിലേക്ക് അയച്ചു.
തുടർന്ന് ലാൻഡറിൽ നിന്ന് റോവർ പ്രഗ്യാൻ റോൾ ചായുന്ന പ്രക്രിയ ആരംഭിച്ചു.

വിക്രമിൽ നിന്ന് റോവർ ഉരുളുന്ന ആദ്യ ഫോട്ടോ ഭൂമിയിലേക്ക് അയച്ചു.

പിന്നാലെ ചന്ദ്രോപരിതലത്തിൽ പ്രഗ്യാൻ ഇറങ്ങി നടന്നു.

എന്താണ് പ്രഗ്യാൻ റോവർ? അത് ഇപ്പോൾ ചന്ദ്രനിൽ എന്ത് ചെയ്യും?
ഒരു ചന്ദ്രദിനമെന്നാൽ ഭൂമിയിലെ 14 ദിനങ്ങളാണ്. അത്രയും ദിനം ചന്ദ്രനിൽ സൗരോർജം ലഭിക്കും. ആ ഊർജത്താൽ റോവർ പ്രവർത്തിക്കും. അതിനുള്ളിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കണം.  

പ്രഗ്യാൻ റോവർ ഇനി 14 ദിവസത്തേക്ക് ചന്ദ്രോപരിതലത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുകയും ആ ഡാറ്റ ലാൻഡറിലേക്ക് അയയ്ക്കുകയും ചെയ്യും. 26 കിലോഗ്രാം ഭാരവും രണ്ട് പേലോഡുകളുമുണ്ട് റോവറിനു. ഒരു പേ ലോഡ്  ചന്ദ്രോപരിതലത്തിന്റെ രാസഘടന വിശകലനം ചെയ്യും, മറ്റൊന്ന് ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ചന്ദ്ര മണ്ണിന്റെയും പാറകളുടെയും മൂലക ഘടന നിർണ്ണയിക്കും.

The Indian Space Research Organisation (ISRO) has achieved another significant milestone with its Chandrayaan 3 mission. Here are the key developments and details of the mission.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version