EV യിലേക്കുള്ള ഈ യാത്രയിൽ ഇനി തങ്ങളായിട്ട് എന്തിനു മാറിനിൽക്കണമെന്നു സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ VOLVO. പിന്നെ ഒട്ടും വൈകില്ല. പിന്നെ കണ്ടത് കൂപ്പെ പോലെയുള്ള ചരിഞ്ഞ ടോപ്പും സ്പോർട്ടി അലോയ് വീലുകളും. 405 bhp കരുത്തും 660 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-ഇലക്ട്രിക് മോട്ടോർ. 27 മിനിറ്റിനുള്ളിൽ ഒറ്റ ചാർജിങ്ങിൽ 530 കിലോമീറ്റർ പരിധി.

അങ്ങനെ ലോകത്തിന്റെ ഗോ ഗ്രീൻ ലക്ഷ്യത്തിലേക്കു ഒരു ഗംഭീര സംഭാവന തന്നെ VOLVO നൽകി. വോൾവോ C40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവർ 61.25 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.
തങ്ങളുടെ വിജയകരമായ വേരിയന്റ് XC40 റീചാർജിന് ശേഷം കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് C40 റീചാർജ്.
അടുത്ത വർഷത്തോടെ ഇവി വിൽപ്പന മൊത്തം വിൽപ്പനയുടെ 35 ശതമാനമായി ഉയർത്താനാണ് വോൾവോ ലക്ഷ്യമിടുന്നത്.

C40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി വോൾവോ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ബാംഗ്ലൂരിനടുത്തുള്ള കമ്പനിയുടെ ഹോസ്കോട്ട് ഫെസിലിറ്റിയിലാണ് കാർ അസംബിൾ ചെയ്യുക.
ഇന്ത്യയിലെ വോൾവോ C40 റീചാർജ് വില
61.25 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിലാണ് വോൾവോ C40 റീചാർജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിലനിലവാരത്തിൽ, രാജ്യത്തെ Kia EV6, Hyundai Ioniq 5 എന്നിവയുമായി ഇലക്ട്രിക് കാർ മത്സരിക്കും.
ബ്ലാക്ക് സ്റ്റോൺ, ക്രിസ്റ്റൽ വൈറ്റ്, ഫ്യോർഡ് ബ്ലൂ, ഫ്യൂഷൻ റെഡ്, ഓനിക്സ് ബ്ലാക്ക്, സേജ് ഗ്രീൻ, സിൽവർ ഡൗൺ, തണ്ടർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ C40 റീചാർജ് ലഭ്യമാണ്.

വോൾവോ C40 റീചാർജ് സവിശേഷതകൾ
150kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം എന്നത് തന്നെയാണ് പ്രധാന സവിശേഷത.

വോൾവോ C40 റീചാർജ് ഒരു ക്ലോസ്ഡ് പാനൽ ഡിസൈനോടെയാണ് വരുന്നത്. കൂടാതെ കമ്പനിയുടെ സിഗ്നേച്ചർ ആയ തോറിന്റെ ഹാമർ എൽഇഡി ഹെഡ്ലാമ്പുകളും അവതരിപ്പിക്കുന്നു. കൂപ്പെ പോലെയുള്ള ചരിഞ്ഞ ടോപ്പും സ്പോർട്ടി അലോയ് വീലുകളും ഇതിന്റെ സവിശേഷതയാണ്.
405 bhp കരുത്തും 660 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-ഇലക്ട്രിക് മോട്ടോറാണ് C40 റീചാർജിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ ഓഫർ ചെയ്യുമെന്ന് അവകാശപ്പെടുന്ന 78kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്.

12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, വീഗൻ ഇന്റീരിയറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും ഈ കാറിലുണ്ട്.