എക്സിക്യൂട്ടീവുകളുടെ ജീവിത ശൈലിക്ക് ചേരുന്ന സൂപ്പർ-പ്രീമിയം കാർഡ് ‘AURUM’ അവതരിപ്പിച്ചു SBI Card. ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ്, ഉയർന്ന ആസ്തിയുള്ള സമൂഹത്തിലെ പ്രീമിയം വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് വിപണിയിലെത്തിച്ചതാണ് ‘AURUM’.
AURUM കാർഡ് ഉടമകൾക്ക് അവരുടെ ചെലവിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം 2 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങൾ SBI Card ഉറപ്പ് നൽകുന്നു.
കാർഡ് ഉടമകൾക്ക് അൺലിമിറ്റഡ് ഇന്റർനാഷണൽ ലോഞ്ച് ആക്സസ്, ഒപ്പം അതിഥികൾക്കൊപ്പമുള്ള നാല് അന്താരാഷ്ട്ര ലോഞ്ച് സന്ദർശനങ്ങളും കാർഡ് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, സ്വാഗത സമ്മാനമായി ഒരു വർഷത്തെ ക്ലബ് മാരിയറ്റ് അംഗത്വവും കാർഡ് വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐ കാർഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഭിജിത് ചക്രവർത്തി:

” ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന ഗ്ലോബ്ട്രോട്ടിംഗ്, ഹൈ-ഫ്ലൈയിംഗ് എക്സിക്യൂട്ടീവുകളുടെ വിവേചനപരമായ അഭിരുചിയും ജീവിതശൈലിയും നിറവേറ്റുന്നതിനാണ് AURUM രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതൊരു കൂടുതൽ ആഡംബര അനുഭവം തന്നെയാകും.സൂപ്പർ-പ്രീമിയം സെഗ്മെന്റിലെ ഏറ്റവും പ്രിയങ്കരമായ കാർഡുകളിലൊന്നായി ഇത് മാറിയിരിക്കുന്നു. ഇതുവരെ നേടിയിട്ടുള്ള ഫീഡ്ബാക്കിൽ നിന്നും കാർഡ് ഉടമകളുടെ അനുഭവം ഒരു പരിധിവരെ ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു. മൊത്തത്തിൽ, AURUM കാർഡ് ഉടമകൾക്ക് കൂടുതൽ പ്രതിഫലദായകവും സമ്പന്നവുമായ ഒരു നേട്ടം പ്രതീക്ഷിക്കാം”
ഈ ബൈ-ഇൻവിറ്റേഷൻ-ഓൺലി കാർഡിന്റെ ജോയിനിംഗ്, വാർഷിക അംഗത്വ ഫീസ് 9,999 രൂപയാണ്,

കാർഡ് അംഗത്വ വർഷത്തിൽ കാർഡ് ഹോൾഡർ 12 ലക്ഷം രൂപ ചിലവഴിക്കുക എന്ന ലക്ഷ്യം കൈവരിച്ചാൽ ഈ തുക തിരികെ നൽകും .