ഇന്ത്യക്കും അമേരിക്കക്കും വേണ്ടി മാത്രമായി ഒരു എക്സ്ക്ലൂസിവ് സാമ്പത്തിക, സാങ്കേതിക ഗവേഷണ, പഠന, ഉപദേശക ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നു.
ഇൻഡോ-യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി ഐഐടി കൗൺസിൽ അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റികളുമായി -AAU -ധാരണാപത്രം ഒപ്പുവച്ചു.
ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് കരാർ ഒപ്പിട്ടത്. ഇരു രാജ്യങ്ങളുടെയും സുരക്ഷ, സമൃദ്ധി, സ്ഥിരത എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള സാമ്പത്തിക, പാരിസ്ഥിതിക, സാങ്കേതിക വെല്ലുവിളികൾ നേരിടാൻ ഇൻഡോ-യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ട് മുതൽക്കൂട്ടാകും.
ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ഐഐടി കൗൺസിലിന് വേണ്ടി അഭയ് കരന്ദിക്കറും, AAU പ്രസിഡന്റ് ബാർബറ സ്നൈഡറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇൻഡോ-യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ട് മുതൽക്കൂട്ടാകും
ഇൻഡോ-യുഎസ് ഗ്ലോബൽ ചലഞ്ചസ് ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളി സർവ്വകലാശാലകളുടെ ഒരു വെർച്വൽ ശൃംഖല ലീഡ് ചെയ്യും.AI , ക്വാണ്ടം സയൻസ്, സുസ്ഥിര ഊർജ്ജവും കൃഷിയും, ആരോഗ്യം, പാൻഡെമിക് തയ്യാറെടുപ്പുകൾ, അർദ്ധചാലക സാങ്കേതികവിദ്യ, നിർമ്മാണം, നൂതന സാമഗ്രികൾ, ടെലികമ്മ്യൂണിക്കേഷൻസ്, കൃത്രിമ വസ്തുക്കൾ, തുടങ്ങി നിർണ്ണായകവും ഉയർന്നു വരുന്നതുമായ സാങ്കേതികവിദ്യകളിൽ ഇന്റർ ഡിസിപ്ലിനറി പരിഹാരങ്ങൾ ആവശ്യമുള്ള തന്ത്രപരമായ ഗവേഷണ പരിപാടികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുന്നു.
ഐഐടി ബോംബെ ചിക്കാഗോ ക്വാണ്ടം എക്‌സ്‌ചേഞ്ചിൽ അന്താരാഷ്ട്ര പങ്കാളിയായി ചേർന്നതായും സംയുക്ത പ്രസ്താവനയിൽ പറയുന്നു. അതിനിടെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ടണ്ടൻ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗും, ഐഐടി കാൺപൂറും ചേർന്ന് അഡ്വാൻസ്ഡ് റിസർച്ച് സെന്ററും നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന New York University-Tandon and the IIT Kanpur Advanced Research Center സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. കൂടാതെ, ബഫല്ലോയിലെ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും -State University of New York at Buffalo- ഐഐടി ഡൽഹി, കാൺപൂർ, ജോധ്പൂർ, BHU എന്നിവ ഉൾപ്പെടുന്ന മൾട്ടി-ഇൻസ്റ്റിറ്റ്യൂഷണൽ ജോയിന്റ് റിസർച്ച് സെന്ററുകളും നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സ്ഥാപിക്കപ്പെടുന്നതിനുള്ള ത്തിനുള്ള കരാറുകളും ഒപ്പു വച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ സൂചനയാണ് ഇതെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജി 20 രാജ്യങ്ങൾ തമ്മിലുള്ള അക്കാദമിക്, ഗവേഷണ സഹകരണം വർദ്ധിപ്പിക്കുന്നതിന് ജി 20 എജ്യുക്കേഷൻ വർക്കിംഗ് ഗ്രൂപ്പ് നിശ്ചയിച്ചിട്ടുള്ള മുൻഗണനകളുമായി ഈ പങ്കാളിത്തം യോജിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.