ആദിത്യ L1 ഭൂമിയുടെ ഭ്രമണപഥം വിട്ടു കുതിക്കുന്നു

ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര

ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടം വിജയകരം

ഇനി യാത്ര 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം

ലക്ഷ്യം ഒന്നാം ലെഗ്രാഞ്ച് പോയിന്റ്

സൂക്ഷ്മ കണങ്ങളുടെ വിവരങ്ങൾ കൈമാറി ASPEX ലെ SUPRA

ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര. ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു തുടങ്ങി. സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ1 ന്റെ യാത്ര, ഭൂമിയുടെ ഭ്രമണപഥം വിട്ടു മുന്നോട്ട് കുതിക്കുകയാണ്. ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടമാണ് വിജയകരമായി പൂർത്തിയായത്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

15 ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് പോയിന്റ്. 110 ദിവസത്തെ യാത്രയിലൂടെയാണ് ജനുവരി ആദ്യ വാരം ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഓർബിറ്റിൽ സ്ഥാനമുറപ്പിച്ചായിരിക്കും സൂര്യപര്യവേക്ഷണം നടത്തുക.

ഇനി പോസ്റ്റ് ബേൺ യാത്ര, പാത തിരുത്തലുണ്ടാകും.

ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്. പതിനേഴ്‌ ദിവസമായി ഭൂമിയെ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ പത്ത്‌  മിനിട്ട്‌ നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്‌. ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം വരുന്ന യാത്രക്കിടയിൽ ചില പാതതിരുത്തൽ കൂടിയുണ്ടാകും.

ബംഗളൂരുവിലെ മിഷൻ കണ്ട്രോൾ കേന്ദ്രത്തിനു പുറമെ ഫിജി ദ്വീപിലും ആൻഡമാനിലും സ്ഥാപിച്ച ട്രാൻസ്‌പോർട്ടബൾ ടെർമിനലുകളാണ് പോസ്റ്റ് ബേൺ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.

ഇതുവരെ ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നുകൊണ്ട് വേഗം കൂട്ടിയും അകലം വർദ്ധിപ്പിച്ചുമുള്ള യാത്രരീതിയായിരുന്നു ആദിത്യ എൽ 1ന്. ഇനി ബഹിരാകാശത്തു കൂടി അധികമൊന്നും നിയന്ത്രിക്കാനാകാത്ത ലക്ഷിലേക്കുള്ള ദീർഘമായ യാത്രയാണ് നടക്കുക. ഭൂമിയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണം മാത്രമാണ് തുണ. നിയന്ത്രണം വിട്ടാൽ പേടകം ഗതി മാറാനും, നഷ്ടമാകാനും സാധ്യതയുമുണ്ട്.

വിവരങ്ങൾ കൈമാറി ASPEX ലെ SUPRA

പേടകത്തിലെ ഏഴ് ഉപകരണങ്ങളിൽ ഒന്നായ സുപ്ര (തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ) പ്രവർത്തിച്ചു വിവരങ്ങൾ അയച്ചു തുടങ്ങി. സുപ്ര ശേഖരിച്ച വിവരങ്ങൾ ബംഗളൂരുവിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കയച്ചു.  

ബഹിരാകാശ പേടകത്തിലെ ASPEX (ആദിത്യ സോളാർ വിൻഡ് കണികാ പരീക്ഷണം) പേലോഡിന്റെ ഭാഗമായ സുപ്ര തെർമൽ ആൻഡ് എനർജിറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (STEPS) ഉപസംവിധാനത്തിന്റെ സെൻസറുകൾ, സൂര്യനുള്ളിലെ പ്രക്രിയകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വേഗത്തിൽ ചലിക്കുന്ന ചാർജ്ജ് കണങ്ങളെ അളക്കാൻ തുടങ്ങിയിരിക്കുന്നു.ഉപകരണത്തിലെ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമിയിൽ നിന്ന് 50,000 കിലോമീറ്റർ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാർജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചു തുടങ്ങിയത്.

ആദിത്യ L1 ദൗത്യലക്ഷ്യങ്ങൾ

സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുകയാണ് ആദിത്യ-എൽ1 പേടക ദൗത്യം.

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവിവിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റ‌‍ർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് -L1-.
ലഗ്രാഞ്ച് -എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓ‍‌ർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ആദിത്യ-എൽ1 ബഹിരാകാശ പേടകം സൗര കൊറോണയുടെ വിദൂര നിരീക്ഷണങ്ങളും എൽ 1 (സൺ-എർട്ട് ലഗ്രാൻജിയൻ പോയിന്റ്) ൽ സൗരവാതത്തിന്റെ സ്ഥല നിരീക്ഷണങ്ങളും ISRO ക്ക് നൽകും.

സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാക‌ർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാ‍ഞ്ച് പോയിന്റ്. ആശയവിനിമയങ്ങളും നാവിഗേഷൻ സംവിധാനങ്ങളും തടസ്സപ്പെടുത്തുന്നത് അടക്കം ഭൂമിയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുള്ള സൗരവാതത്തെക്കുറിച്ചുള്ള പഠനത്തിനും ദൗത്യം സമയം കണ്ടെത്തും. സൂര്യനെ പറ്റിയും ബഹിരാകാശ കാലാവസ്ഥയെ പറ്റിയും കൂടുതൽ വിവരങ്ങൾ നൽകാൻ ആദിത്യ ദൗത്യത്തിന് ആകുമെന്നാണ് പ്രതീക്ഷ.
ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് വലിയ പിണ്ഡങ്ങളുടെ ഗുരുത്വാകർഷണ ശക്തികൾ “ആകർഷണത്തിന്റെയും വികർഷണത്തിന്റെയും മെച്ചപ്പെടുത്തിയ പ്രദേശങ്ങൾ” സൃഷ്ടിക്കുന്ന ബഹിരാകാശത്തെ സ്ഥാനങ്ങളാണ് ലാഗ്രേഞ്ച് പോയിന്റുകൾ.

ഭൂമിക്കും സൂര്യനും ഇടയിൽ നിലയുറപ്പിച്ച് തടസമില്ലാതെ സൗര നിരീക്ഷണം നടത്താൻ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ സ്ഥാപിക്കുന്ന പേടകങ്ങൾക്ക് ആകും. നിരീക്ഷണങ്ങൾ നടത്തുവാൻ കഴിവുള്ള ഏഴ് പേ ലോഡുകളാണ് ഉപഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാ‌ർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസ‍ർ പാക്കേജ് ഫോ‌ർ ആദിത്യ എന്നിവ അതിൽ ചിലതാണ്.

ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ.

Aditya L1, ISRO’s solar probe, has completed its successful Trans-Lagrangian Point insertion, positioning it on its way to study the Sun’s outer atmosphere. After a 110-day journey of over 1.5 million kilometers, it will reach its destination at the first Lagrange Point in early January, where it will provide valuable insights into the Sun’s behavior and its impact on Earth’s climate. This mission is cost-effective and carries seven scientific instruments to conduct solar observations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version