43 പൈലറ്റുമാരുടെ രാജി കാരണം ആകാശ എയർ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായേക്കുമെന്ന് കമ്പനിയുടെ അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. നോട്ടീസ് നിയമം ലംഘിച്ചതിന് പൈലറ്റുമാർക്കെതിരെ കേസെടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. പിന്നാലെ ഓഹരി വിപണിയിൽ ആശങ്കകൾ കനത്തു. ഇതോടെ എയർലൈനിന്റെ ഭാവിയും വളർച്ചാ പാതയും ഭദ്രമാണെന്ന് ആകാശ എയർ (Akasa Air) സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ വിനയ് ദുബെ ജീവനക്കാർക്ക് ഉറപ്പു നൽകി. പിന്നാലെ ദുബൈ  ഓഹരി ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങൾ എങ്ങനെ പര്യവസാനിക്കുമെന്നറിയില്ലെങ്കിലും ശ്രമങ്ങൾ തുടരുകയാണ്.  

ആകാശ എയറിന് (Akasa Air) സെപ്തംബർ 11 ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചപ്പോഴും, എയർലൈൻ കോടതിയിൽ നടത്തിയ പ്രസ്താവന  തങ്ങൾ പ്രതിസന്ധിയിലാണെന്നും സെപ്റ്റംബറിൽ പ്രതിദിനം 24 വിമാനങ്ങൾ റദ്ദാക്കിയിരുന്നെന്നും ആയിരുന്നു. ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ, പശ്ചിമേഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയർലൈൻ അതിന്റെ അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായി നോക്കുന്നത്.

എതിരാളികളായ എയർലൈനുകളിൽ ചേരാൻ തീരുമാനിച്ച 43 പൈലറ്റുമാരുടെ പെട്ടെന്നുള്ള രാജി എയർലൈനെ കടുത്ത പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. ആറ് മാസത്തെയും, ഒരു വർഷത്തെയും നിർബന്ധിത നോട്ടീസ് കാലയളവ് പാലിക്കാതെയായിരുന്നു കൂട്ട രാജി.

രാജി വച്ചിറങ്ങിയ പൈലറ്റുമാർക്ക് നിർബന്ധിത നോട്ടീസ് പിരീഡ് നിയമം നടപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) കോടതി നിർദേശിക്കണമെന്ന് ആകാശയുടെ അഭിഭാഷകർ ചൊവ്വാഴ്ച വാദിച്ചു.

“എയർലൈൻ അതിന്റെ പ്രവർത്തനത്തിന്റെ ആദ്യ ദിവസം മുതൽ പണം ഉണ്ടാക്കുന്നു, ഇതിനർത്ഥം മരണമടഞ്ഞ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻ‌ജുൻ‌വാല, അടക്കം നിക്ഷേപകർ ഇൻവെസ്റ്റ് ചെയ്ത പ്രാരംഭ ഫണ്ടുകൾ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമായി തുടരുന്നു എന്നാണ്. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ എയർലൈൻ കമ്പനിയുടെ കരുതൽ ധനം കൂട്ടിയതിൽ ജീവനക്കാർ അഭിമാനിക്കണം”, അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരത്തിനായി 43 പൈലറ്റുമാർക്കെതിരെ കേസെടുക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ വിനയ് ദുബൈ  ന്യായീകരിച്ചു. പൈലറ്റുമാരുടെ പ്രവർത്തനങ്ങൾ “അവരുടെ കരാർ മാത്രമല്ല, രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിയന്ത്രണവും ലംഘിക്കുന്നതുമാണ്. വളരെയധികം ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്“. ദുബൈ പറഞ്ഞു.



പൈലറ്റ് റിക്രൂട്ട്‌മെന്റ്, പരിശീലനം, കരിയർ അപ്‌ഗ്രേഡുകൾ എന്നിവ ഉൾക്കൊള്ളുന്ന 10 വർഷത്തെ പദ്ധതി കമ്പനിക്കുണ്ടെന്നും അദ്ദേഹം ജീവനക്കാർക്കയച്ച ഇ മെയിലിൽ എഴുതി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version