ഗ്രാറ്റിവിറ്റിയിലും കുടുംബ പെന്‍ഷനിലും അടിമുടി മാറ്റം വരുത്താനൊരുങ്ങി LIC.

കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് എല്‍ഐസി ജീവനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമത്തിനായി വിവിധ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. 2017-ലെ എല്‍ഐസി (ഏജന്‍സ്) റെഗുലേഷനില്‍ ഭേദഗതി വരുത്തുന്നതോടെ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

13 ലക്ഷത്തോളം എല്‍ഐസി ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്കും ക്ഷേമ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഏജന്റുമാരുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നത് വഴി എല്‍ഐസിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മാറുന്നത് എന്തെല്ലാം
നഗര-ഗ്രാമീണ ഭേദമില്ലാതെ രാജ്യത്ത് എല്‍ഐസിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഐസി മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഏജന്റുമാരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നത് ഭാവിയില്‍ എല്‍ഐസിക്കും അനുകൂലമായി തീരുമെന്നാണ് കണക്കാക്കുന്നത്. ഗ്രാറ്റിവിറ്റി, റിന്യുവല്‍ കമ്മിഷന്‍, കുടുംബ പെന്‍ഷന്‍, ടേം ഇന്‍ഷുറന്‍സ് കവര്‍ എന്നിവയിലാണ് പ്രധാനമായും മാറ്റം വരാന്‍ പോകുന്നത്.  

മടങ്ങി വരുന്ന ഏജന്റുമാര്‍ക്ക് റിന്യുവല്‍ കമ്മിഷന്‍

എല്‍ഐസിയില്‍ നിന്ന് ഒരിക്കല്‍ പിരിഞ്ഞതിന് ശേഷം വീണ്ടും മടങ്ങി വരുന്ന ഏജന്റുമാരെ ലക്ഷ്യം വെക്കുന്നതാണ് റിന്യുവല്‍ കമ്മിഷന്‍. മടങ്ങി വരുന്ന ഏജന്റുമാര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനായി റിന്യുവല്‍ കമ്മിഷന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മുമ്പത്തെ ഏജന്‍സികളുമായി ഇടപാടുകള്‍ അവസാനിപ്പിച്ച ഏജന്റുമാര്‍ക്ക് നിലവില്‍ റിന്യുവല്‍ കമ്മിഷന്‍ നല്‍കുന്നില്ല എന്ന പരാതി കാലങ്ങളായുണ്ട്. അതാണ് പരിഹരിച്ചത്.

ഗ്രാറ്റിവിറ്റി പരിധി 5 ലക്ഷം
എല്‍ഐസി ഏജന്റാകാന്‍ ആളുകളെ ആകര്‍ഷിക്കുന്നതാണ് ഗ്രാറ്റിവിറ്റി പരിധിയില്‍ വരുത്തിയ മാറ്റം. ഏജന്റുമാര്‍ക്ക് നല്‍കുന്ന ഗ്രാറ്റിവിറ്റി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായാണ് ഉയര്‍ത്തിയത് കൂടുതല്‍ ആളുകളെ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിലുള്ള ഏജന്റുമാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.  

ഇന്‍ഷുറന്‍സ് കവര്‍ പരിധി- മരിച്ച ഏജന്റുമാരുടെ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഷുറന്‍സ് കവര്‍ പരിധിയില്‍ മാറ്റം വരുത്തുന്നത്. 3,000-10,000 രൂപയില്‍ നിന്ന് ടേം ഇന്‍ഷുറന്‍സിന്റെ കവര്‍ 25,000-1,50,000 രൂപയായാണ് ഒറ്റയടിക്ക് ഉയര്‍ത്തിയത്. ഇതുവഴി മരിച്ച ഏജന്റുമാരുടെ കുടുംബങ്ങള്‍ക്ക് മികച്ച സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ സാധിക്കും.

ഏകീകൃത കുടുംബ പെന്‍ഷന്‍- എല്‍ഐസി ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ഏകീകൃതമാക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജീവനക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി കുടുംബ പെന്‍ഷന്‍ നിരക്ക് 30 ശതമാനമായാണ് ഏകീകരിച്ചത്.

The Indian government has recently given its approval for a set of welfare measures aimed at benefiting agents and employees associated with the Life Insurance Corporation of India (LIC). These measures include an increase in gratuity limits, eligibility for renewal commission, improved term insurance cover, and a uniform rate of family pension. These changes follow amendments made to the LIC (Agents) Regulations of 2017.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version